വീടിന്റെ ഉമ്മറത്തെ ചെടിയില്‍ രണ്ടാമതും അതിഥിയായെത്തി മുട്ടയിട്ട് വിരിയിച്ച് ബുള്‍ബുള്‍ പക്ഷി.

ഓഡിയോ

ആനക്കുളം ആനപ്പടിക്കല്‍ ബിജുവിന്റെ വീട്ടിലാണ് രണ്ടാം തവണയും ബുള്‍ബുള്‍ പക്ഷി എത്തിയത്. വീടിന്റെ ഉമ്മറത്ത് വീട്ടുകാരും അതിഥികളും ഇരിക്കുന്നിടത്തിന് തൊട്ടടുത്തുള്ള ചെടിയിലാണ് പക്ഷി കൂടുവച്ചത്.

ഓഡിയോ

മൂന്നാഴ്ച മുന്നേ എത്തിയ പക്ഷി മുട്ടയിട്ട് വിരിയിച്ചു. കുഞ്ഞുങ്ങള്‍ പറക്കാറായതോടെ പക്ഷിയും കുടുംബവും കൂടുവിട്ടു.

ഓഡിയോ

മൂന്ന് മാസം മുന്നേയും ഇവിടെ ബുള്‍ബുള്‍ പക്ഷിയെത്തി മുട്ടിയിട്ട് വിരിയിച്ചിരുന്നു. അന്ന് പക്ഷിയുണ്ടാക്കിയ കൂട് നീക്കാതെ വച്ചിരുന്നു. അതിനാണ് വീണ്ടും പക്ഷിയെത്തിയിരിക്കുന്നത്.

പക്ഷികള്‍ക്കും കുഞ്ഞുങ്ങള്‍ക്ക് സന്ദര്‍ശകരെ കൊണ്ട് ബുദ്ധിമുട്ടാവരുതെന്ന് കരുതിയാണ് അവ പറന്ന് പോവുന്നത് വരെ ഇക്കാര്യം ആരോടും പറയാതിരുന്നതന്നെ് ബിജുവിന്റെ മകന്‍ ചന്ദന്‍ ദേവ് പറഞ്ഞു.

പക്ഷികള്‍ പോയെങ്കിലും കൂട് ഇപ്പോഴും തൊടാതെ സൂക്ഷിച്ചിട്ടുണ്ട് വീട്ടുകാര്‍. ഇനിയും പക്ഷികള്‍ വരുമെന്നാണ് ബിജുവും കുടുംബവും പ്രതീക്ഷിക്കുന്നത്.

നാട്ടുബുള്‍ബുളുകളുടെ വര്‍ഗ്ഗത്തില്‍ പെടുന്ന പക്ഷിയാണ് ഇരട്ടത്തലച്ചിയാണ് വീട്ടിലെത്തിയത്. 6-7 ഇഞ്ചു വലിപ്പം, ദേഹത്തിന്റെ മുകള്‍ഭാഗമെല്ലാം കടും തവിട്ടു നിറം, അടിഭാഗം വെള്ള, തലയില്‍ കറുത്ത ഒരു ശിഖ, കവിളില്‍ കണ്ണിനു തൊട്ടു താഴെ ഒരു ചുവന്ന പൊട്ടും അതിനു താഴെ ഒരു വെളുത്ത പൊട്ടും. കഴുത്തിനു താഴെ മാറിനു കുറുകെ മാല പോലെ തവിട്ടു നിറം. ഇതാണ് പ്രത്യേകതകള്‍.