ഓഡിയോ

വിവിധ തരത്തിലുള്ള കെട്ടിയാട്ടങ്ങളുണ്ടെങ്കിലും അഴിനോട്ടം തിറയും അഴിമുറി തിറയും അതിന്റെ പൂർണ്ണ രൂപവും ഭാവവും ഉൾക്കൊണ്ട് കെട്ടിയാടുന്നത് ശ്രീ എടവനക്കുളങ്ങര പരദേവതാ ക്ഷേത്രത്തില്‍ മാത്രമാണ്.

ഓഡിയോ

രാത്രിയുടെ നിശബ്ദതതയിൽ തോറ്റങ്ങളുടെ അകമ്പടിയും ചെണ്ടയുടെ രൗദ്രതയും, കത്തിച്ചു പിടിച്ച ചൂട്ടിന്റെയും മത്താപ്പിന്റെയും ജ്വാലയും ചേരുമ്പോൾ അഴികൾക്ക് മുകളിൽ എല്ലാം മറന്ന് ഉറഞ്ഞ് ആടുന്ന കലാകാരനിൽ വിവിധ ഭാവങ്ങൾ മിന്നി മായുന്നത് കാണാം.

പുലർച്ചയോടെ അഴിമുറി തിറ ആരംഭിക്കും ഒരു തെയ്യം കലാകാരന്റെ പകർന്നാട്ടം അതിന്റെ പാരമ്യതയിൽ ദർശിക്കാൻ കഴിയുന്ന അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു കെട്ടിയാട്ടം.

അഴികൾക്ക് മുകളിൽ തികഞ്ഞ അഭ്യാസിയെ പോലെ നൂണ്ട് കടന്ന് ഇരു ഭാഗത്തെയും പറങ്കിമാവിൻ ഇലകൾക്കുള്ളിലേക്ക് അഴികൾ ആട്ടി പായിച്ച്, ഉറഞ്ഞ ആ രൗദ്ര ഭാവം, മുഖത്ത് കരിയെഴുത്ത്, ഭയപ്പെടുത്തുന്ന നോട്ടം, ചൂണ്ടുവിരൽ മുദ്രകൾ, കൂക്കി വിളി, തല കൊണ്ട് മാടി വിളിക്കൽ... അഴികളിലും നിലത്തുമുള്ള ധ്രുത പദചലനങ്ങൾ.. 

അരിക്കുളത്തെ അഴിമുറി തിറയെക്കുറിച്ച് രഞ്ജിത് ടി.പി. എഴുതുന്നു

ഇന്ന് വൈകിട്ട് 4 മണിക്ക് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമില്‍ വായിക്കാം