ഗ്രൂപ്പ് സിയുടെ  അവസാന  മത്സരം ഇന്ന്

ഓഡിയോ

അര്‍ജന്റീനയും  പോളണ്ടും

സൗ.അറേബ്യയും മെക്‌സിക്കോയും

തമ്മിലാണ് ഇന്ന് മത്സരം

നാല് ടീമിന്റെയും  സാധ്യതകള്‍ നോക്കാം...

പോളണ്ട്

ഓഡിയോ

നിലവില്‍ നാല് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമത്. അവസാന കളി അര്‍ജന്റീനയുമായി. ജയമോ, സമനിലയോ മതി പ്രീക്വാര്‍ട്ടറിലേക്ക്. തോറ്റാല്‍ സൗദി-മെക്‌സിക്കോ മത്സരഫലത്തെ ആശ്രയിക്കേണ്ടിവരും. സൗദി ജയിച്ചാല്‍ പോളണ്ട് പുറത്താകും. പോളണ്ട് തോല്‍ക്കുകയും സൗദിക്ക് സമനില കിട്ടുകയും ചെയ്താല്‍ ഗോള്‍ വ്യത്യാസം കണക്കാക്കും. പോളണ്ട് തോല്‍ക്കുകയും മെക്‌സിക്കോ ജയിക്കുകയും ചെയ്താലും ഗോള്‍ വ്യത്യാസമാണ് തീരുമാനിക്കുക. 

4 പോയിന്റ്

അര്‍ജന്റീന 

പോളണ്ടിനെ തോല്‍പ്പിച്ചാല്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പ്. സമനിലയായാലും സാധ്യത. സൗദി-മെക്‌സിക്കോ മത്സരം സമനിലയായാല്‍ മതി. അതേസമയം അര്‍ജന്റീന പോളണ്ടിനോട് സമനില വഴങ്ങുകയും സൗദി മെക്‌സിക്കോയെ തോല്‍പ്പിക്കുകയും ചെയ്താല്‍ കാര്യങ്ങള്‍ മാറും. അര്‍ജന്റീന പുറത്താകും. മെക്‌സിക്കോ ജയിച്ചാല്‍ ഗോള്‍ വ്യത്യാസം കണക്കാക്കും. പോളണ്ടിനോട് തോറ്റാല്‍ പുറത്ത്. 

3 പോയിന്റ്

സൗദി അറേബ്യ

മെക്‌സിക്കോയെ തോല്‍പ്പിച്ചാല്‍ സൗദി കടക്കും. സമനിലയായാലും സാധ്യത. പോളണ്ട് അര്‍ജന്റീനയെ തോല്‍പ്പിച്ചാല്‍ മതി. രണ്ട് മത്സരങ്ങളും സമനിലയായാല്‍ സൗദി പുറത്താകും. അര്‍ജന്റീന പോളണ്ടിനെ തോല്‍പ്പിച്ചാലും സൗദിക്ക് സാധ്യതയുണ്ട്. മെക്‌സിക്കോയുമായി സമനില മതി. പക്ഷേ, ഗോള്‍വ്യത്യാസം നോക്കേണ്ടിവരും. തോറ്റോല്‍ പുറത്ത്. 

3 പോയിന്റ്

മെക്‌സിക്കോ 

ജയിച്ചാല്‍ മാത്രം സാധ്യത. സൗദിയെ തോല്‍പ്പിക്കുകയും പോളണ്ട് അര്‍ജന്റീനയെ കീഴടക്കുകയും ചെയ്താല്‍ മെക്‌സിക്കോയ്ക്ക് മുന്നേറാം. മറിച്ചായാല്‍ ഗോള്‍ വ്യത്യാസം നോക്കണം.

1 പോയിന്റ്