അരിക്കുളത്തെ വ്യാപാരി വ്യവസായി ഏകോപനസമിതിയെ നയിക്കാന്‍ പുതിയ സാരഥികള്‍


അരിക്കുളം: വ്യാപാരി വ്യവസായി ഏകോപനസമിതി അരിക്കുളം യൂണിറ്റ് ജനറല്‍ ബോഡി യോഗവും ഭാരവാഹി തിരഞ്ഞെടുപ്പും നടത്തി. യൂണിറ്റിന്റെ സ്ഥാപക പ്രസിഡന്റ് മണ്ണാറോത്ത് മൊയ്തി ഹാജിയുടെ ഫോട്ടോ അനാച്ഛാദനവും ജനറല്‍ ബോഡിയുടെ ഉദ്ഘാടനവും പേരാമ്പ്ര മണ്ഡലം സെക്രട്ടറി കുഞ്ഞബ്ദുള്ള നിര്‍വ്വഹിച്ചു.


മേലമ്പത്ത് വാസു അധ്യക്ഷത വഹിച്ചു. എന്‍.എം അഷറഫ് റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ചടങ്ങില്‍ പി കുട്ടികൃഷ്ണന്‍ നായര്‍ വനമിത്ര പുരസ്‌കാര ജേതാവ് സി.രാഘവനെ പൊന്നാട അണിയിച്ചു. സി.എം ബാലന്‍, ലത.കെ പൊറ്റയില്‍, അബ്ദുള്ള മഠത്തില്‍, പി.കുട്ടികൃഷ്ണന്‍നായര്‍ എ.കെ അബ്ദുള്‍ വഹാബ്, എന്‍.എം അഷറഫ് എന്നിവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികളെ യോഗത്തില്‍ തിരഞ്ഞെടുത്തു. എ കെ അബ്ദുള്‍ വഹാബ് (പ്രസിഡന്റ്,) സി എം ബാലന്‍ അമ്പാടി (സെക്രട്ടറി )വാസു മേലമ്പത്ത് (ഖജാന്‍ജി).