വിയ്യൂര്‍ ശക്തന്‍കുളങ്ങര ഉത്സവാഘോഷങ്ങള്‍ക്ക് കൊടിയേറി: കൊടിയേറ്റത്തിന്റെ വീഡിയോ കാണാം


കൊയിലാണ്ടി: വിയ്യൂര്‍ ശക്തന്‍ കുളങ്ങര ക്ഷേത്രോത്സവത്തിന് കൊടിയേറി. ഇന്ന് ഉച്ചയോടെയാണ് കൊടിയേറ്റ ചടങ്ങുകള്‍ നടന്നത്. ശേഷം ക്ഷേത്രപരിസരത്ത് കരിമരുന്ന് പ്രയോഗവും നടന്നു.

കൊടിയേറ്റത്തിനു മുന്നോടിയായി ഇന്ന് രാവിലെ മുളമുറിക്കല്‍ ചടങ്ങ് നടന്നിരുന്നു. കീഴരിയൂര്‍ പട്ടാമ്പുറത്ത് ക്ഷേത്ര സമീപമുള്ള ഉണിക്യാംകണ്ടി ചോയി എന്നവരുടെ പറമ്പില്‍ നിന്നും മുറിച്ച മുളയിലാണ് കൊടിയേറ്റം നടന്നത്.

മാര്‍ച്ച് ഏഴിനാണ് ഉത്സവചടങ്ങുകള്‍ അവസാനിക്കുന്നത്. മാര്‍ച്ച് ആറാം തിയ്യതി ഞായറാഴ്ചയാണ് പ്രധാനപ്പെട്ട ചടങ്ങുകള്‍ നടക്കുന്നത്. അന്ന് പുലര്‍ച്ചെ നെയ്യാട്ടം എന്ന പ്രത്യേക പൂജ നടക്കും. ശേഷം വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്തിസാന്ദ്രമായ വരവുകള്‍ ക്ഷേത്രാങ്കണത്തിലെത്തും. അന്നേദിവസവും രാത്രി കരിമരുന്ന് പ്രയോഗവുമുണ്ടാവും.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് കനല്‍ നിവേദ്യം. തുടര്‍ന്ന് ചാമുണ്ഡി തിറയും കനലാട്ടവുമുണ്ടാകും. ഏഴാം തിയ്യതി രാത്രിയാണ് ആറാട്ടിനുള്ള എഴുന്നള്ളത്ത് നടക്കുക. വാളകം കൂടലോടെ ഉത്സവാഘോഷത്തിന് സമാപനമാകും.

വീഡിയോ കാണാം: