വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്രനടയില്‍ മേളം കൊട്ടി അവര്‍ അരങ്ങേറും; ചെണ്ട അരങ്ങേറ്റത്തിനൊരുങ്ങി പതിനെട്ട് കുരുന്നുകള്‍


കൊയിലാണ്ടി: ശക്തന്‍കുളങ്ങര ക്ഷേത്ര മഹോത്സവത്തോട് അനുബന്ധിച്ച് ക്ഷേത്ര നടയില്‍ വാദ്യകലാകാരന്മാര്‍ അരങ്ങേറ്റം കുറിക്കുന്നു. നാളെ രാവിലെ എട്ടരയ്ക്ക് ക്ഷേത്രസന്നിധിയില്‍ മേളം കൊട്ടിക്കൊണ്ടാണ് അരങ്ങേറ്റം.

ശക്തന്‍കുളങ്ങരയിലും പരിസര പ്രദേശങ്ങളിലുമുള്ള പതിനെട്ട് വാദ്യകലാകാരനമാരാണ് അരങ്ങേറ്റത്തില്‍ പങ്കെടുക്കുന്നത്. 12 വയസുമുതല്‍ 17 വയസുവരെയുളള കുട്ടികളുണ്ട് ഇക്കൂട്ടത്തില്‍. പത്തുവര്‍ഷത്തോളമായി കലാമണ്ഡലം അരുണ്‍ കൃഷ്ണമാരാരുടെ ശിക്ഷണത്തില്‍ ചെണ്ട അഭ്യസിക്കുകയാണിവര്‍. ക്ഷേത്ര പരിസരത്തുവെച്ചായിരുന്നു ചെണ്ട പഠനവും നടന്നത്.

അരങ്ങേറ്റത്തിന്റെ ഭാഗമായി അമ്പലകമ്മിറ്റിയുടെ ഉപഹാരസമര്‍പ്പണവും കുട്ടികള്‍ക്കുള്ള മൊമെന്റോ വിതരണവും
നടക്കും.