ശ്രദ്ധയ്ക്ക്‌; ജില്ലയിലെ വിവിധ പോലീസ് സ്​റ്റേഷനുകളിൽ പിടിച്ചിട്ട വാഹനങ്ങള്‍ ലേലം ചെയ്യുന്നു


കോഴിക്കോട്: റൂറല്‍ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളുടെ പരിസരത്തും ഡമ്പിങ് യാര്‍ഡിലുമായി അതത് സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ ഉത്തരവാദിത്തത്തില്‍ സൂക്ഷിച്ച അവകാശികളില്ലാത്തതും നിലവില്‍ അന്വേഷണത്തിലോ കോടതി വിചാരണയിലോ പരിഗണനയിലോ ഇല്ലാത്തതുമായ 44 വാഹനങ്ങള്‍ അവകാശികള്‍ ഇല്ലാത്ത വാഹനങ്ങളായി പരിഗണിച്ച് എംഎസ്ടിസി ലിമിറ്റഡിന്റെ വെബ്സൈറ്റ് (www.tsmcecommerce.com) മുഖേന ജൂണ്‍ 17ന് രാവിലെ 11 മുതല്‍ വൈകീട്ട് നാല് വരെ ഓണ്‍ലൈനായി ലേലം ചെയ്യും. ഫോണ്‍: 0496 2523031.