കൊയിലാണ്ടിയിലെ കിടപ്പു രോഗികൾ ഇനി സർക്കാർ സേവനങ്ങൾക്കായി ബുദ്ധിമുട്ടണ്ട; സേവനങ്ങൾ നിങ്ങളെ തേടി എത്തും


കൊയിലാണ്ടി: കിടപ്പു രോഗികൾ ഇനി സർക്കാർ സേവനങ്ങൾക്കായി ബുദ്ധിമുട്ടണ്ട, സേവനങ്ങൾ നിങ്ങളെ തേടി എത്തും. വാതിൽപ്പടി സേവനത്തിന്റെ ഉദ്ഘാടനം ചേരിക്കുന്നുമ്മൽ സി. കെ.വേലായുധന്റെ വീട്ടിൽ നടന്നു. ചടങ്ങ് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ. സത്യൻ അധ്യക്ഷത വഹിച്ചു.

നഗരസഭ സ്ഥിരം സമിതി ചെയർമാൻമാരായ കെ. അജിത് മാസ്റ്റർ, കെ ഷിജുമാസ്റ്റർ, കെ.എ ഇന്ദിര ടീച്ചർ കൗൺസിലർ മനോഹരി തെക്കയിൽ നഗരസഭ കൺവീനർ ടി. ദാമോദരൻ മാങ്ങോട്ടിൽ, എം.എം ശ്രീധരൻ സുരേന്ദ്രൻ, നഗരസഭ ജീവനക്കാരായ പ്രസാദ് കെ.എം, ജിഷാന്ത്‌ അക്ഷയ സെന്റർ ജീവനക്കാരായ സി.ജയരാജ്‌, ശ്രീരാഗ്, ശ്രീകല തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങ് വാർഡ് കൗൺസിലർ എ. ലളിത സ്വാഗതവും നഗരസഭ സെക്രട്ടറി സുരേഷ് കുമാർ നന്ദിയും പറഞ്ഞു.

60 വയസ്സിന് മുകളിലുള്ളവർ, ഭിന്നശേഷിക്കാർ, കിടപ്പുരോഗികൾ, ചലന പരിമിതി അനുഭവിക്കുന്നവർ തുടങ്ങിയവർക്കായാണ് ഈ സേവനം ആരംഭിച്ചത്. അർഹരായവരുടെ പടിവാതിൽക്കൽ തന്നെ സർക്കാർ സേവനങ്ങൾ എത്തിക്കുന്നതിനായി രൂപീകരിച്ച പദ്ധതിയാണിത്. സർക്കാറിൽ നിന്ന് ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ സർക്കാർ ഓഫീസുകളിലേക്ക് നേരിട്ട് എത്തേണ്ടതില്ലാത്ത രീതിയിൽ ക്രമീകരിച്ച സംവിധാനമാണ് വാതിൽപ്പടി സേവനം.