ചേമഞ്ചേരി പഞ്ചായത്തില്‍ പുതുതായി ആരംഭിക്കുന്ന ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂളില്‍ വിവിധ ഒഴിവുകള്‍; നോക്കാം വിശദമായി


കൊയിലാണ്ടി: ചേമഞ്ചേരി പഞ്ചായത്തില്‍ പുതുതായി ആരംഭിക്കുന്ന ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂളിലേക്ക് സ്‌പെഷ്യല്‍ ടീച്ചര്‍, അസിസ്റ്റന്റ് ടീച്ചര്‍, ആയ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം 16ന് രാവിലെ 10മണിക്ക് നടക്കുന്നതായിരിക്കും.

പഞ്ചായത്തിന്റെ ജെന്റര്‍ റിസോഴ്‌സ് സെന്ററിലേക്ക് കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ തസ്തികയിലേക്ക് അന്നേ ദിവസം പകല്‍ 2മണിക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും.