ജനാധിപത്യ മഹിള അസോസിയേഷന്റെ നേതൃത്വത്തില്‍ കായണ്ണയില്‍ വനിതാ സദസ്


കായണ്ണ ബസാര്‍: ജനാധിപത്യ മഹിളാ അസോസിയേഷന്‍ കായണ്ണ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സാര്‍വ്വ ദേശീയ വനിതാ ദിനത്തിന്റെ ഭാഗമായി വനിതാ സദസ്സ് സംഘടിപ്പിച്ചു. എഐഡി ഡബ്ല്യുഎ ജില്ലാ കമ്മിറ്റി സെക്രട്ടറി കെ. പുഷ്പജ പരിപാടി ഉദ്ഘാടനം ചെയ്തു.

എന്‍. പത്മജ അദ്ധ്യക്ഷത വഹിച്ചു. പി.കെ രജിത സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി സുബൈദ ചെറുവറ്റ ഏരിയ ട്രഷര്‍ ഏ.സി സതി, ഷീബ ടീച്ചര്‍, പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ സി.കെ ശശി എന്നിവര്‍ സംസാരിച്ചു.