വൈക്കം മുഹമ്മദ് എൻ്റെ വായനാനുഭവം; ബഷീർ അനുസ്മരണം സംഘടിപ്പിച്ച് തിരുവങ്ങൂർ സൈരി ഗ്രന്ഥശാല


ചേമഞ്ചേരി: വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി തിരുവങ്ങൂർ സൈരി ഗ്രന്ഥശാലയിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. ഡോ: അബൂബക്കർ കാപ്പാട് ഉദ്ഘാടനം ചെയ്തു. വൈക്കം മുഹമ്മദ് എൻ്റെ വായനാനുഭവം എന്ന സെഷനിൽ വിദ്യാർത്ഥികൾ ഡോ: അബൂബക്കർ കാപ്പാടുമായി സംവദിച്ചു.

ഉണ്ണി മാടഞ്ചേരി അധ്യക്ഷനായി. കെ രഘുനാഥ്, എൻ ടി രാജൻ, പി കെ പ്രസാദ് ,രാധ എൻ എം, എന്നിവർ സംസാരിച്ചു.