നന്തിയില്‍ അജ്ഞാതന്‍ വയലില്‍ മരിച്ച നിലയില്‍


നന്തി: പരപ്പരക്കാട്ട് വയലില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് വയലില്‍ കമിഴ്ന്ന് കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

ഇയാളെ രാവിലെ നന്തി ടൗണില്‍ കണ്ടവരുണ്ട്. പ്രദേശവാസിയല്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് ഷീജ പട്ടേരി എന്നിവര്‍ സ്ഥലത്തെത്തുകയും കൊയിലാണ്ടി പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു.

തുടര്‍ന്ന് പൊലീസെത്തി. മൃതദേഹം പഞ്ചായത്ത് അധികൃതർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.