ഇനി ഉത്സവ രാവുകള്‍; മനയടത്ത് പറമ്പില്‍ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രോത്സവത്തിന് കൊടിയേറി (ദൃശ്യങ്ങള്‍ കാണാം)


കൊയിലാണ്ടി: മനയടത്ത് പറമ്പില്‍ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തില്‍ ഇനി ഉത്സവ രാവുകള്‍. ഭക്തി സാന്ദ്രമായി ക്ഷേത്രത്തിലെ കൊടിയേറ്റ ചടങ്ങ്. ഇന്നലെ വൈകീട്ട് നടന്ന ശീവേലി എഴുന്നള്ളിപ്പ് കാണാനായി നിരവധി ഭക്തരാണ് ക്ഷേത്ര സന്നിധിയിലെത്തിച്ചേര്‍ന്നത്.

ഫെബ്രുവരി 26 ന് 4 മണി കഴകം വരവ്, 5.30 ശീവേലി, 7 മണിക്ക് ഇരട്ട തായമ്പക എന്നിവയുണ്ടാകും. 27 ഞായറാഴ്ച, രാത്രി 7 മണിക്ക് ഓട്ടന്‍തുള്ളല്‍ 7.30 സര്‍പ്പബലി, 9.30 ന് പഞ്ചാരിമേളം.28 ന് വൈകുന്നേരം ശീവേലി, 7 മണിഭക്തിഗാനസുധ, മാര്‍ച്ച് 1 ന് താലപ്പൊലി, പുലര്‍ച്ചെ 1.30 ന് നാന്തകം എഴുന്നള്ളിപ്പിന് ശേഷം കരിമരുന്ന് പ്രയോഗത്തോടെ ഉത്സവം സമാപിക്കും.