കോഴിക്കോട്ടേക്ക് വിളിച്ച് വരുത്തിയത് സീരിയല്‍ നടി; സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍


കോഴിക്കോട്: കോഴിക്കോട്ട് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചതായി പരാതി. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ലഹരി കലര്‍ത്തിയ ജ്യൂസ് നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി. കോഴിക്കോട്ടേക്ക് വിളിച്ച് വരുത്തിയത് സീരിയല്‍ നടിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. പരാതിയില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

രണ്ടാഴ്ച മുമ്പായിരുന്നു സംഭവം. സിനിമയില്‍ അഭിനയിക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ അറിയിക്കാനുണ്ടെന്ന് വ്യക്തമാക്കിയാണ് ഇവിടേക്ക് വിളിച്ചത്. ഇവിടെയെത്തിയ ശേഷം രണ്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി.