എറണാകുളത്തെ ലോഡ്ജില്‍ രണ്ട് പെണ്‍കുട്ടികളെ അവശനിലയില്‍ കണ്ടെത്തി; ഇരുവരും കോഴിക്കോട് സ്വദേശികളെന്ന് സൂചന


കോഴിക്കോട്: എറണാകുളത്തെ ലോഡ്ജിൽ നിന്ന് രണ്ടു പെൺകുട്ടികളെ അവശ നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി വൈകിയാണ് ഇരുവരെയും എറണാകുളം സൗത്തിലെ ലോഡ്ജില്‍ നിന്ന് കണ്ടെത്തിയത്. ഇരുവരും കോഴിക്കോട് സ്വദേശികളാണെന്നാണ് സൂചന.

ഉടനെ തന്നെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അബോധാവസ്ഥയിലായിരുന്നു ഇവരെ കണ്ടത്. അബോധാവസ്ഥയിലുള്ള ഒരാള്‍ ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിലാണ്. കൂടെ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നത് വ്യക്തമല്ല. അന്വേഷണം നടക്കുകയാണ്.