കൊല്ലം – മേപ്പയ്യൂര്‍ റോഡില്‍ മരം പൊട്ടിവീണു; ഗതാഗതം തടസ്സപ്പെട്ടു
കീഴരിയൂര്‍: മരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു. കൊല്ലം – മേപ്പയൂര്‍ റോഡില്‍ കീഴരിയൂരില്‍ ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. കണ്ടയ്‌നര്‍ തട്ടിയതിനെ തുടര്‍ന്ന് റോഡിന് സമീപത്തെ മരം പൊട്ടി റോഡിലേക്ക് വീഴുകയായിരുന്നു.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി അഗ്നിരക്ഷാസേന സ്ഥലത്തെത്തി ചെയിന്‍ സോ ഉപയോഗിച്ച് മരം മുറിച്ചുമാറ്റി. രാത്രിയായതിനാല്‍ റോഡില്‍ വാഹനങ്ങള്‍ കുറവായിരുന്നു. ഏതാണ്ട് 1മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
എ.എസ്.ടി.ഒ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ അനൂപ് ബി.കെ, എഫ്.ആര്‍.മാരായ സിജിത്ത് സി, അമല്‍, ലിനീഷ്, നിതിന്‍രാജ്, ഹോംഗാര്‍ഡുമാരായ ഷൈജു എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.
Description: Tree falls on Kollam-Meppayyur road; traffic disrupted