കാട്ടിലപ്പീടിക റെയിൽവേ ഗേറ്റിനു സമീപം തെങ്ങ് വീണു; ട്രെയിൻ ഗതാഗതാഗതം തടസപ്പെട്ടു; വൈദ്യുതി ലൈൻ പൊട്ടി (വീഡിയോ കാണാം)


കൊയിലാണ്ടി: കാട്ടിലപ്പീടികയിൽ റെയിൽവേ ഗേറ്റിനു സമീപം തെങ്ങ് വീണ് ട്രെയിൻ ഗതാഗതം തടസ്സപെട്ടു. ഇന്ന് രാത്രി ഒൻപതര മണിയോടെയാണ് സംഭവം. കാട്ടിലപ്പീടിക റെയിവെ ഗെയ്റ്റിനും കോരപ്പുഴ ഗവ ഫിഷിസ് യൂ പി സ്കൂളിനും ഇടയിലുള്ള സ്ഥലത്തെ തെങ്ങാണ് മുറിഞ്ഞ് ട്രാക്കിലേക്ക് വീണത്.

റെയിൽവെയുടെ തന്നെ ഉടമസ്തയിലുള്ള സ്ഥലത്ത് നിന്നാണ് തെങ്ങ് വീണത്. റെയിലിന്റെ കിഴക്ക് ഭാഗത്ത് നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് മുറിഞ്ഞ് വീഴുകയായിരുന്നു. വീഴ്ചയിലെ വൈദ്യുതി ലൈനിലെ ബ്രാക്കറ്റ് ഷൂ പൊട്ടി. മൈന്റൻസ് വിഭാഗംസംഭവ സ്ഥലത്തെത്തി മരം മുറിച്ച് മാറ്റി വൈദ്യുതി ലൈൻ ശരിയാക്കി. ഫയർ ഫോഴ്സ് എത്തിയപ്പോളേക്കും സംഭവ സ്ഥലത്ത് നിന്ന് മരം മുറിച്ച് മാറ്റിയിരുന്നു.

ഇപ്പോൾ റെയിൽ ഗതാഗതം പുനഃസ്ഥാപിച്ചു.

വീഡിയോ കാണാം: