കൊയിലാണ്ടിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ. ഇന്ന് വൈകുന്നേരം ആറരയോടെയാണ് സംഭവം. റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടയിൽ ട്രെയിൻ തട്ടുകയായിരുന്നുവെന്നു പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

ഇരുപതു വയസ്സിൽ താഴെ പ്രായം തോന്നുന്ന യുവാവാണ് മരിച്ചത്. ഇയാൾ പേരാമ്പ്ര സ്വദേശിയാണ് എന്നതാണ് പ്രാഥമിക വിവരം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ.