പിഷാരിക്കാവ് കളിയാട്ട മഹോത്സവം; ദേശീയ പാതയില്‍ ഗതാഗത നിയന്ത്രണം


കൊയിലാണ്ടി: കൊല്ലം പിഷാരിക്കാവ് ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ദേശീയ പാതയില്‍ ഗതാഗത നിയന്ത്രമേര്‍പ്പെടുത്തുന്നു. ഉത്സവത്തിന്റെ അവസാന ദിവസങ്ങളായ 29, 30, 31 ദിവസങ്ങളിലാണ് നിയന്ത്രണം.

ചെറിയ വിളക്ക് ദിവസമായ 29 ന് ഉച്ചയ്ക്ക് ഒരുമണി മുതല്‍ രാത്രി ഒന്‍പത് മണി വരെ കണ്ണൂര്‍ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ പയ്യോളി വഴി മേപ്പയ്യൂര്‍- പേരാമ്പ്ര- ഉള്ള്യേരി വഴി അത്തോളി പാവങ്ങാട് വഴി പോകേണ്ടതാണ്. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുന്ന വാഹനങ്ങളും പാവങ്ങാട് വഴി പോകേണ്ടതാണ്.

വടകരയില്‍ നിന്നും കൊയിലാണ്ടിയിലേക്ക് വരുന്ന ബസുകള്‍ 17-ാം മൈല്‍സില്‍ ആളെ ഇറക്കി തിരിച്ചുപോകണം. വലിയ ടാങ്കര്‍ വാഹനങ്ങള്‍ നന്തി മേഖലയില്‍ ഒഴിഞ്ഞ സ്ഥലങ്ങളില്‍ നിര്‍ത്തിയിടേണ്ടതാണ്.

30, 31 തീയതികളില്‍ ഉച്ചയ്ക്ക് 12 മുതല്‍ നിയന്ത്രണം തുടങ്ങും. രാത്രി 10 മണി വരെയായിരിക്കും നിയന്ത്രണമെന്ന് എസ്എച്ച്ഒ കെ.സി. സുഭാഷ് ബാബു അറിയിച്ചു.