വെയില്‍ കനക്കുന്നു; കൊയിലാണ്ടി കൊല്ലത്ത് ജോലിക്കിടെ പോലീസുകാരന് സൂര്യാഘാതമേറ്റു


കൊയിലാണ്ടി: ജോലിക്കിടെ പോലീസുകാരന് സൂര്യാഘാതമേറ്റു. ട്രാഫിക് യുണിറ്റിലെ പോലീസുകാരനായ എന്‍.ടി.പ്രവീണിന് (35) ആണ് സൂര്യതാപമേറ്റത്. കൊല്ലം ടൗണില്‍ ഡ്യൂട്ടിയില്‍ നില്‍ക്കവെയാണ് സംഭവം. അദ്ദേഹത്തിന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി.

വേനല്‍ കാലമാകുന്നതിനാല്‍ കനത്ത വെയിലാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. ഇതിനെ തുടര്‍ന്ന് വെയിലത്ത് ജോലി ചെയ്യുന്നവരുടെ സമയക്രമത്തിലും മാറ്റം വരുത്തിയിരുന്നു. എന്നാല്‍ ട്രാഫിക്ക് ബ്ലോക്കും മറ്റുമുള്ളതിനാല്‍ ട്രാഫിക് പോലീസുകാര്‍ കനത്ത വെയിലിലും ജോലി എടുക്കേണ്ട സാഹചര്യമാണ്. മേഖലയിലെ പുതിയ ട്രാഫിക് പരിഷ്‌കാരം കാരണം തിരക്ക് കുറവായത് പോലീസിനും ആശ്വാസമാണ്.