ചേമഞ്ചേരി മുതല്‍ കോരപ്പുഴ വരെ ഗതാഗത നിയന്ത്രണം; വാഹനങ്ങള്‍ ഇതുവഴി പോവുക…


കൊയിലാണ്ടി: കോരപ്പുഴ മുതല്‍ ചേമഞ്ചേരി വരെയുള്ള ഭാഗത്ത് ഗതാഗത നിയന്ത്രണം. ഇന്ന് വൈകീട്ട് 4 മുതല്‍ ഒരു മണിക്കൂര്‍ നേരത്താണ് നിയന്ത്രണമുണ്ടാവുക. കോണ്‍ഗ്രസിന്റെ കെ റെയില്‍ വിരുദ്ധ പദയാത്ര നടതക്കുന്നതിനാലാണ് ഒരു മണിക്കൂര്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്.

കോഴിക്കോടേക്ക് പോവുന്ന വാഹനങ്ങള്‍ ഉള്ള്യേരി വഴിയും, കോഴിക്കോട് നിന്നും വടകര ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങള്‍ പൂളാടി കുന്നിന്‍ നിന്നും തിരിച്ചുവിടുമെന്ന് പോലീസ് അറിയിച്ചു.