Top 5 News Today | കീഴരിയൂരിൽ എം.ഡി.എം.എയുമായി രണ്ട് പേർ അറസ്റ്റിൽ, തിക്കോടിയിൽ അയൽക്കാർ തമ്മിലുള്ള കൂട്ടയടിയുടെ വീഡിയോ വൈറൽ; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാർത്തകൾ (07/06/2023)


കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ ഇന്നത്തെ (2023 ജൂൺ 07 ബുധനാഴ്ച) പ്രധാനപ്പെട്ട അഞ്ച് വാർത്തകൾ എന്തെല്ലാമാണെന്ന് നോക്കാം.

1. മുത്താമ്പി റോഡിലെ അണ്ടര്‍പാസിനടുത്ത് അശാസ്ത്രീയമായ ഡ്രൈനേജ് നിര്‍മ്മാണം; വാഗാഡ് വാഹനങ്ങള്‍ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം

കൊയിലാണ്ടി: മുത്താമ്പി റോഡിലെ അണ്ടര്‍പാസിനടുത്ത് അശാസ്ത്രീയമായ ഡ്രൈനേജ് നിര്‍മ്മാണത്തിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികള്‍. പ്രവൃത്തി നടത്തുന്ന വാഗാഡ് കമ്പനിയുടെ വാഹനങ്ങള്‍ തടഞ്ഞിട്ടുകൊണ്ടാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

2. കീഴരിയൂരില്‍ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നും എം.ഡി.എം.എ പിടികൂടി; രണ്ടുപേർ അറസ്റ്റില്‍

കൊയിലാണ്ടി: കീഴരിയൂരില്‍ വീട്ടിനു മുന്നില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നും എം.ഡി.എം.എ പിടികൂടി. കീഴരിയൂര്‍ പട്ടാം പുറത്ത് മീത്തല്‍ സനല്‍ (27) ന്റെ വീടിനു മുന്നില്‍ നിര്‍ത്തിയിട്ട KL 18.5681 നമ്പര്‍ കാറില്‍ നിന്നാണ് ലഹരിവസ്തു പിടികൂടിയത്. സനലിനെയും കൂടെയുണ്ടായിരുന്ന നടുവത്തൂർ സ്വദേശി അഫ്സലിനെയും പൊലീസ് അറസ്റ്റു ചെയ്യുകയും കാര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

3. സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണുന്ന യുവാക്കള്‍ക്കായി പേരാമ്പ്രയിൽ സൗജന്യ പി.എസ്.സി പരിശീലനം; അപേക്ഷകൾ ക്ഷണിച്ചു, വിശദാംശങ്ങൾ

പേരാമ്പ്ര: ന്യൂനപക്ഷ വിഭാഗത്തിൽപെട്ട യുവജനങ്ങൾക്കായി പേരാമ്പ്രയിൽ സൗജന്യ പി.എസ്.സി പരിശീലനം നടത്തുന്നു. ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പരിശീലന കേന്ദ്രത്തിൽ ജൂലൈയിൽ ആണ് പരിശീലനം ആരംഭിക്കുക. ഈ ബാച്ചിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

4. റോഡിന് അതിര്‍ത്തി നിശ്ചയിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം; തിക്കോടിയില്‍ അയല്‍ക്കാര്‍ തമ്മില്‍ കൂട്ടയടി- വീഡിയോ വൈറലാകുന്നു (വീഡിയോ കാണാം)

തിക്കോടി: തിക്കോടി പുറക്കാട് റോഡില്‍ അയല്‍വാസികള്‍ തമ്മില്‍ വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് കൂട്ടയടി. സ്ത്രീകളും പുരുഷന്മാരുമെല്ലാം പങ്കാളിയായ കൂട്ടത്തല്ലിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

5. രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് എത്തിയപ്പോള്‍ പ്രതികള്‍ കാറിലിരുന്ന് ലഹരി ഉപയോഗിക്കുന്നു; കീഴരിയൂരില്‍ വീടിന് മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നും എം.ഡി.എം.എ പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കീഴരിയൂര്‍: കീഴരിയൂരില്‍ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നും എം.ഡി.എം.എ കണ്ടെടുത്ത സംഭവത്തില്‍ രണ്ടുപേര്‍ പിടിയിലായത് കാറിലിരുന്ന് ലഹരി ഉപയോഗിച്ചുകൊണ്ടിരിക്കെ. കീഴരിയൂര്‍ പട്ടാംപുറത്ത് മീത്തല്‍ സനല്‍ (27), നടുവത്തൂര്‍ മീത്തലെ മാലാടി അഫ്‌സല്‍ (27) എന്നിവരാണ് പിടിയിലായത്.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…