മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കണ്ണൂരിൽ പിഞ്ചുകുഞ്ഞ് മരിച്ചു


കണ്ണൂർ: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കണ്ണൂരില്‍ രണ്ടുമാസം പ്രായമായ കുഞ്ഞ് മരിച്ചു. കരേറ്റ ചോതാരയിലെ ബൈത്തുസഫയിൽ സഫീർ അമാനിയുടെയും കെ.ആർ ഫാത്തിബിയുടെയും മകൻ മുഹമ്മദ് ഷിബിലിയാണ് മരിച്ചത്.

ഉടനെ കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുലപ്പാൽ ശ്വാസകോശത്തിൽ കുടുങ്ങിയതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. പോസ്റ്റ്മോർട്ടത്തിനുശേഷം ശനിയാഴ്ച ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹം മെരുവമ്പായി മഖാം ഖബർസ്ഥാനിൽ ഖബറടക്കി.

സഹോദരങ്ങൾ: ആയിഷ ബത്തൂൽ, മുഹമ്മദ്‌, അഹീദ് ഫഹീം (മൂവരും നീർവേലി യു.പി സ്കൂൾ വിദ്യാർഥികൾ). സഫീർ അമാനി-ഫാത്തിബി ദമ്പതികളുടെ മൂന്നു കുട്ടികൾ നേരത്തേ മരണപ്പെട്ടിരുന്നു.