മാരക മയക്കുമരുന്നുമായി കൂരാച്ചുണ്ട് സ്വദേശികളായ മൂന്ന് യുവാക്കള്‍ പിടിയില്‍


ബാലുശ്ശേരി: വില്‍പനയ്ക്കായെത്തിച്ച നിരോധിത മയക്കുമരുന്നുമായി മൂന്ന് യുവാക്കളെ ബാലുശ്ശേരി പോലീസ് അറസ്റ്റു ചെയ്തു. കൂരാച്ചുണ്ട് സ്വദേശികളായ റിയാസ് (27), സഹിത്ത് (27), ആസിഫലി (24) എന്നിവരാണ് അറസ്റ്റിലായത്.

നടുവണ്ണൂരില്‍ നിന്ന് ഇന്നലെ അര്‍ദ്ധരാത്രിയിലാണ് യുവാക്കളെ എം.ഡി.എമ്മുമായി പോലീസ് പിടികൂടിയത്. സംഭവത്തില്‍ കൂടൂതല്‍ കണ്ണികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.