മിടുക്കർ, മിടുമിടുക്കർ; വിവിധ സ്കോളർഷിപ്പ് വിജയികളെ അനുമോദിച്ച് തിരുവങ്ങൂർ യുപി സ്കൂൾ


കൊയിലാണ്ടി: സ്കോളർഷിപ്പ് വിജയികൾക്ക് അനുമോദനവുമായി തിരുവങ്ങൂർ യുപി സ്കൂൾ പൂക്കാട്. ചടങ്ങിൽ കാനത്തിൽ ജമീല എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. നാടൻപാട്ട് കലാകാരൻ മജീഷ് കാരയാട് മുഖ്യാതിഥിയായിരുന്നു.

ശിവദാസ് കുനിക്കണ്ടി, ശശി കോളോത്ത്, സി.കെ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. എ ആർ ഷമീർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വി.കെ മുഹമ്മദ് അലി നന്ദി രേഖപ്പെടുത്തി. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ ഏറ്റവും കൂടുതൽ എൽ എസ് എസ് കിട്ടിയത് തിരുവങ്ങൂർ സ്കൂളിനായിരുന്നു.