പയ്യോളി കീഴൂരിൽ പൂട്ടിയിട്ട വീട്ടിൽ മോഷണം; പ്രതി റിമാൻഡിൽ
പയ്യോളി: കീഴൂരിൽ പൂട്ടിയിട്ട വീട്ടിൽ മോഷണം നടത്തിയ പ്രതി റിമാൻഡിൽ. മുചുകുന്ന് സ്വദേശി അഭിരാം (21) ആണ് റിമാൻഡിലായത്. ഇന്നലെ രാത്രിയാണ് സംഭവം.
സംശയാസ്പദമായ സാഹചര്യത്തിൽ കീഴൂർ ചെറിയ തുരുത്തീമ്മൽ വിപിൻ്റെ വീട്ടിന് പരിസരം കണ്ട യുവാവിനെ നാട്ടുകാർ പോലീസിൽ ഏല്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മോഷണ വിവരം പുറത്ത് വന്നത്. വിപിനും ഭാര്യയും സ്ഥലത്തില്ലാത്തതിനാൽ ദിവസങ്ങളായി വീട് പൂട്ടിയിട്ടിരിക്കായിരുന്നു.
വീട്ടിൽ നടത്തിയ പരിശോധനയിൽ വീടിൻ്റെ മുകൾ ഭാഗത്തെ വാതിൽ തകർത്ത നിലയിൽ കണ്ടെത്തി. ലാപ്ടോടോപ്പ്, സ്വർണവും എന്നിവ നഷ്ടപ്പെട്ടതായും വ്യക്തമായി. വിപിന്റെ ഭാര്യയുടെ പരാതിയിലാണ് പയ്യോളി പോലീസ് കേസെടുത്തത്.