ഭാഗ്യം വന്നു കയറും മുന്നേ തിരിച്ചു പോയി; വന്നു കയറിയ ഓണം ബംപര്‍ കൈയ്യില്‍ കിട്ടിയിട്ടും വേണ്ടെന്ന് വെച്ചയാളുടെ ദൃശ്യം വൈറലാകുന്നുഎടുത്ത ഭാഗ്യം തിരികെ വെച്ചു. ഓണം ബംപര്‍ അടിച്ച ലോട്ടറി ടിക്കറ്റ് കൈയ്യില്‍ എടുത്തിട്ട് തിരികെ വെച്ചയാളുടെ വീഡിയോ വൈറലാകുന്നു.

തിരുവനന്തപുരം പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജന്‍സിയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാതൃഭൂമി സംഘത്തിന്റെ കാമറയില്‍ പതിഞ്ഞത് ഒന്നാം സമ്മാനമടിച്ച ടിക്കറ്റിന്റെ ഭാഗ്യയാത്രയുടെ അത്യപൂര്‍വ നിമിഷങ്ങളാണ് വൈറലാകുന്നത്.

കൗണ്ടറില്‍ നിരത്തിവെച്ചിരിക്കുന്ന ടിക്കറ്റുകളുടെ ദൃശ്യങ്ങളില്‍ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് കാണാം. ആരോ ഒരാള്‍ വന്ന് ആ ടിക്കറ്റില്‍ തൊടുകയും അതിന് തൊട്ടടുത്തിരുന്ന മറ്റൊരു ടിക്കറ്റ് എടുത്തുകൊണ്ടുപോകുകയും ചെയ്യുന്നതും ദൃശ്യത്തില്‍ കാണാം. ഒരു സ്ത്രീയുടെ കൈയ്യാണ് ഇത് എന്ന് വ്യക്തമാണ്. എടുക്കാതെ വച്ച ടിക്കറ്റിനാണ് ഇന്ന് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റിന്റെ നമ്പര്‍ എന്ന് ദൃശ്യങ്ങളില്‍ കാണാം. ശനിയാഴ്ച രാത്രിയില്‍ മാതൃഭൂമി വാര്‍ത്താ സംഘം പകര്‍ത്തിയ ദൃശ്യങ്ങളിലാണ് തലനാരിഴ വ്യത്യാസത്തില്‍ ഇരുപത്തഞ്ചു കോടി വഴിമാറിപ്പോകുന്ന ഈ ദൃശ്യങ്ങളുള്ളത്.

summary: The video of the person who came and got the Onam bumper in his hand but refused it is going viral