ആമയും മുയലും: അറിയാതെ പോയ പ്രണയം
കഥ: വേദാർത്ഥ.ടി
7-B, എം.സി.എം.യു.പി സ്കൂള്‍
മയ്യന്നൂർ
ആമയുടെയും മുയലിൻ്റെയും പണ്ടത്തെ പന്തയത്തിൻ്റെ കഥ എല്ലാവരും കേട്ടു കാണും. അതിൽ ആമ വിജയിച്ചു. മുയൽ തോറ്റു. യഥാർത്ഥത്തിൽ മുയൽ പിന്മാറുകയായിരുന്നു. താൻ ജീവനുതുല്യം പ്രണയിക്കുന്ന ആമയ്ക്കു വേണ്ടി. എന്ത് പ്രയോജനം! ആമയ്ക്ക് മുയലിനെ മനസ്സിലാക്കാൻ പറ്റിയില്ല. മുയൽ കാര്യം പറഞ്ഞതുമില്ല.
കാലം കുറെ കടന്നു പോയി. ആമ വിവാഹിതയായി. മുയലാവട്ടെ തൻ്റെ പ്രിയതമയെ അല്ലാതെ വിവാഹം കഴിക്കില്ലന്നും പറഞ്ഞ് ആമയ്ക്ക് വേണ്ടി കാത്തിരുന്നു. മുയൽ ആമയുടെ ഓർമകളിൽ തേങ്ങി തേങ്ങി കരഞ്ഞു. പിറ്റെ ദിവസം മുതൽ മുയലിനെ കാണാതായി. അവൻ്റെ അമ്മ മകനെ കാണാതെ പരക്കം പാഞ്ഞു. അമ്മ പൊട്ടിപ്പൊട്ടിക്കരഞ്ഞു. അപ്പോഴാണ് അമ്മ ആ കാഴ്ച കാണുന്നത്. മുറ്റത്തെ മാവിൻ കൊമ്പിൽ മകൻ്റെ ശരീരം തൂങ്ങിയാടുന്നു.
ആമയ്ക്ക് മനസ്സിലായി മുയൽ മരിച്ചതിൻ്റെ കാരണം. അവൾ ഓടിച്ചെന്നു കെട്ടിപ്പിടിച്ചു കരഞ്ഞു. അല്പ സമയത്തിന് ശേഷം മുയൽ ചിതയിൽ കത്തിച്ചാരമായി. ആ ചാരത്തെ നോക്കി അവൾ തേങ്ങി തേങ്ങി കരഞ്ഞു.