ചെളിയിൽ തെന്നിവീഴുമോയെന്ന ആധിയില്ല, അതുല്യയ്ക്കും കുരുന്നുകൾക്കും സു​ഗമമായി ഇനി പഠിക്കാൻ പോകാം; കാനത്തിൽ ജമീല എം.എൽ.എയുടെ ഇടപെടൽ ഫലംകണ്ടു, ചെളി നിറഞ്ഞ് യാത്ര ദുഷ്കരമായ മരളൂർ പനിച്ചിക്കുന്ന് റോഡ് ഗതാഗതയോഗ്യമാക്കി


കൊയിലാണ്ടി: ചെളിയിൽ തെന്നിവീഴുമോയെന്ന ആധിയില്ലാത്ത പനിച്ചിക്കുന്ന് നിവസാകൾക്കിനി സമാധാനനത്തോടെ യാത്ര ചെയ്യാം. നന്തി-ചെങ്ങോട്ട്കാവ് ബൈപ്പാസ് നിർമ്മാണത്തെ തുടർന്ന് ദേശീയപാതയിലേക്കുള്ള പ്രധാന പാത രണ്ടായി മുറിച്ചിരുന്നു. ഇവിടെ മണ്ണിട്ടതും തുടരെ പെയ്ത മഴയും കാരണം പനിച്ചിക്കുന്നുകാർക്ക് ഇതുവഴി കാൽനട പോലും സാധ്യമാകാത്ത സ്ഥിതിയായിരുന്നു കഴിഞ്ഞ ഒരാഴ്ചത്തോളമായി. പ്രദേശവാസിയും എല്ലുപൊട്ടുന്ന രോഗവുമുള്ള പുതുക്കുടി അതുല്യക്ക് പരീക്ഷക്ക് പോവാൻ വാഹനം പോലും എത്തുന്നില്ലെന്നും ആകെ ദുരിതത്തിലാണെന്നും അറിയിച്ചതിനെ തുടർന്ന് കാനത്തിൽ ജമീല എം.എൽ.എ ഇടപെട്ടതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്.

അതുല്യക്ക് പരീക്ഷയ്ക്ക് പോകാനെത്തിയ വാഹനം ചെളിയിൽ താഴ്ന്ന് പോയിരുന്നു. തുടർന്ന് കാർ നാട്ടുകാർ തള്ളിയാണ് റോഡ് കടത്തിയത്. ഈ വിവരം ശ്രദ്ധയിൽപെട്ടതോടെ എം.എൽ എ, നഗരസഭ ചെയർപെഴ്സൺ സുധ കിഴക്കെപ്പാട്ട് എന്നിവർ സ്ഥലത്തെത്തി. മരളൂർ ബഹുജന കൂട്ടായ്മ ചെയർമാനും വാർഡ് കൗൺസിലറുമായ എൻ.ടി.രാജീവൻ, കൂട്ടായ്മ കൺവീനർ ഉണ്ണികൃഷ്ണൻ മരളൂർ, പി.ടി.അജിത്ത്, അട്ടാളി മണി എന്നിവരുമായി പ്രശ്നം ചർച്ച ചെയ്തു. ഇതിനെ തുടർന്ന് കരാർ കമ്പനിക്ക് ചെളിമാറ്റാൻ നിർദേശം നൽകുകയായിരുന്നു.

കരാർ കമ്പനി മണ്ണുമാന്തി യന്ത്രമുപയോ​ഗിച്ച് മരളൂർ പനിച്ചിക്കുന്ന് റോഡ് ​ഗതാ​ഗതയോ​ഗ്യമാക്കുന്നു

കരാർ കമ്പനി മണ്ണുമാന്തി യന്ത്രമുപയോ​ഗിച്ച് മണിക്കൂറുകളോളം എടുത്താണ് ചെളിമാറ്റിയത്. പാതയിൽ വീണ്ടും മണ്ണിട്ട് റോഡ് ഗതാഗതയോഗ്യമാക്കുകയായിരുന്നു. പ്രദേശവാസികളുടെ യാത്രാ പ്രശ്നത്തിന് ഇതോടെ താത്ക്കാലിക പരിഹാരമായി.

[mid4}

Summary: There is no risk of slipping in the mud, Atulya and the children can easily go to school; The intervention of Jamila MLA in Kanam has paid off, the muddy Maralur Panichikun road has been made passable