പാട്ടുകാരും ആസ്വാദകരും ഒന്നിച്ചു; പുത്തനുണര്‍വേകി ചെരിയേരി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് സ്‌കൂളിലെ കൂട്ടായ്മയായ പാട്ട്കൂട്ടം
അരിക്കുളം: ചെരിയേരി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് സ്‌കൂളിലെ ന്റെ പാട്ടുകാരുടെയും ആസ്വാദകരുടെയും കൂട്ടായ്മയായ
‘പാട്ട്കൂട്ട’ ത്തിന്റെ ഉദ്ഘാടനം നടന്നു. ക്യാമ്പസ്സില്‍ വെച്ച് സംഘടിപ്പിച്ച പരിപാടി പ്രമുഖമാധ്യമ പ്രവര്‍ത്തകന്‍
എന്‍ഇ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു.
മധു ബാലന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ അജിത്കുമാര്‍ സി.എസ്, പ്രവീണ്‍ പെരുവട്ടൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. തുടര്‍ന്ന് ശ്രീശന്‍ കാര്‍ത്തികയുടെ നേതൃത്വത്തില്‍ നടന്ന ഗാനാലാപനത്തില്‍ ഗോമേഷ് ഗോപാല്‍ , ബിജു നാഗത്തില്‍
പ്രദീപന്‍ പന്തലായനി , ലിജില, ജിഷ, രേഷ്മ, രുക്മിണി, വത്സല. തുടങ്ങിയവര്‍ പങ്കെടുത്തു. സി. അശ്വനി ദേവ് നന്ദി രേഖപ്പെടുത്തി.