തീ ജ്വാലയും പുകയും നിറഞ്ഞ് വടകര ചേറോട് പ്രദേശം, ഇടയ്ക്കിടെ പൊട്ടിത്തെറിയും; പരിഭ്രാന്തിയുണർത്തി ഇനിയും എരിഞ്ഞടങ്ങാതെ എംസിഎഫ് കേന്ദ്രത്തിലെ തീ പിടുത്തം; ലക്ഷങ്ങളുടെ നഷ്ടം(വീഡിയോ കാണാം)


വടകര: ചെറോഡ് പ്രദേശത്ത് പരിഭ്രാന്തിയുണർത്തി എംസിഎഫ് കേന്ദ്രത്തിൽ തീ പിടുത്തം. കുരിക്കിലാട് ഗോകുലം സ്കൂളിനു പിറകിൽ ചോറോട് പഞ്ചായത്തിലെ മാലിന്യങ്ങൾ സൂക്ഷിക്കുന്ന എംസിഎഫ് കേന്ദ്രത്തിനാണു തീ പിടുത്തം. ഉച്ചയ്ക്ക് രണ്ടരയോടെ ആരംഭിച്ച തീപിടുത്തം ഇപ്പോഴും കത്തികൊണ്ടിരിക്കുകയാണ്.

ഉച്ചയ്ക്ക് സമീപത്തെ അങ്കണവാടിയിലെ ജീവനക്കാരാണ് ആദ്യം പുക ഉയരുന്നത്. നിമിഷങ്ങൾക്കകം തന്നെ തീ ജ്വാലയും പുകയും പരിസരമാകെ വ്യാപിക്കുകയായിരുന്നു. ഇടയ്ക്കിടെ പൊട്ടിത്തെറിയുമുണ്ടായി. അപകട സാധ്യത മുന്നിൽക്കണ്ട് അങ്കണവാടിയിലേയും കോളജിലേയും സ്കൂളിലേയും കുട്ടികളെ ഉടനെ തന്നെ മാറ്റി.

ചെറോഡ് പഞ്ചായത്തിലെ 21-ാം വാർഡിൽ നിന്നു ഹരിതസേന ശേഖരിച്ച് ക്ലീൻ കേരള മിഷന് കൈമാറാൻ പാകത്തിൽ സൂക്ഷിച്ച പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് കത്തിയത്. ടൺ കണക്കിന് മാലിന്യങ്ങളാണ് കത്തിപോയത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.

എംസിഎഫ് കേന്ദ്രത്തിന്റെ പഴയ കെട്ടിടം പൂർണ്ണമായും കത്തിപ്പോയി. സമീപത്തെ ഷെഡ് പൊളിച്ച് നിക്കി അതിലുണ്ടായിരുന്ന മാലിന്യം പുറത്തെടുത്തു. പുകയുന്ന മാലിന്യത്തിൽ വെള്ളം തളിച്ച് മണ്ണും ക്വാറി വേസ്റ്റിട്ടും തീ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും തീയും പുകയും ശമിച്ചില്ല.

വടകരയിലെ മൂന്നും നാദാപുരത്തെ രണ്ടും പേരാമ്പ്രയിലെ ഒരു യൂണിറ്റും ഫയർ ഫോഴ്സ് എത്തി മണിക്കൂറുകളോളം തീവ്രശ്രമം നടത്തിയാണ് തീ പടരുന്നത് തടഞ്ഞത്. എങ്കിലും ഇപ്പോഴും തീ പൂർണ്ണമായും എരിഞ്ഞടങ്ങിയിട്ടില്ല.

പൂർണ്ണമായും നശിച്ചു പോയ കെട്ടിടത്തിന് സമീപത്തായി എംസിഎഫിനു വേണ്ടി പണിത പുതിയ കെട്ടിടത്തിലെ മാലിന്യം ഉടൻ തന്നെ നീക്കം ചെയ്തതിനാൽ അവിടേക്ക് തീ എത്തിയില്ല.

പ്ലാസ്റ്റിക് മാലിന്യം കത്തുന്ന പുകയും ഗന്ധവും എത്തി സമീപത്തെ വീടുകളിൽ പുക പലർക്കും ശ്വാസം മുട്ടലും ബുദ്ധിമുട്ടുകളും അനുഭവപെട്ടു.
തീപിടിത്തത്തിന്റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. കെട്ടിടത്തിൽ വൈദ്യുതി കണക്ഷനില്ല. കെട്ടിടത്തിന്റെ പുറത്ത് കൂട്ടിയിട്ട് മാലിന്യത്തിൽ നിന്നു തീ പടർന്നതാവാം എന്നാണ് പ്രാഥമിക നിഗമനം. ഉച്ചയ്ക്ക് രണ്ടു വരെ ഹരിത സേനയുടെ 4 ജീവനക്കാർ ഇവിടെയുണ്ടായിരുന്നു.

വിവരം അറിഞ്ഞ് കെ കെ രമ എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗിരിജ, പഞ്ചായത്ത് പ്രസിഡന്റ് പി.പി. ചന്ദ്രശേഖരൻ എന്നിവർ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.

വീഡിയോ കാണാം: