മൂടാടിയിലെ പെരുതയില്‍ തോട്ടിലൂടെ ഇനി വെള്ളം സുഗമമായി ഒഴുകും; 14 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ചു
മൂടാടി: നീരൊഴുക്ക് നഷ്ടപ്പെട്ട് നാശത്തിന്റെ വക്കിലെത്തിയ മൂടാടി ഗ്രാമപഞ്ചായത്തിലെ പെരുതയില്‍ തോടിന് ആശ്വാസം. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തോട് പുതുക്കി നീരൊഴുക്ക് സുഗമമാക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍ തോട് നാടിന് സമര്‍പ്പിച്ചു.
പാഴ്‌ചെടികളും മണ്ണും നിറഞ്ഞ് തോടിന്റെ നീരൊഴുക്ക് നഷ്ടപ്പെട്ട് റോഡിലേയ്ക്ക് വെള്ളം കയറുന്ന അവസ്ഥയായിരുന്നു.
പഞ്ചായത്ത് 13,14,16 വാര്‍ഡുകളിലൂടെയായിരുന്നു പരുതയില്‍തോട് സ്ഥിതി ചെയ്തിരുന്നത്. മഴക്കാലത്ത് വെള്ളക്കെട്ട് രൂക്ഷമായതിനാല്‍ ഇതിന് പരിഹാരം കാണാനായി ഗ്രാമപഞ്ചായത്ത് 14 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി തോട് നവീകരണം നടത്തുകയായിരുന്നു. താടിന് സ്ലാബിട്ടതിനാല്‍ യാത്ര സൗകര്യവും ഉണ്ടാക്കാന്‍ കഴിഞ്ഞു. രണ്ട് മാസത്തോളമായിരുന്നു തോട് നവീകരണ പ്രവൃത്തി നടന്നിരുന്നത്.
വാര്‍ഡ് മെമ്പര്‍ സുമതി അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ. മോഹനന്‍ പി.കെ. ബാലന്‍ എന്നിവര്‍ സംസാരിച്ചു. പി.വി. ഗംഗാധരന്‍ സ്വാഗതവും വി.കെ. കമല നന്ദിയും പറഞ്ഞു.