ആശുപത്രികളെ പ്രത്യേക സംരക്ഷണ മേഖലയാക്കണം; തരംഗം പ്രചാരണ യാത്രക്ക് കൊയിലാണ്ടിയിൽ സ്വീകരണം


കൊയിലാണ്ടി: ആശുപത്രികളെ പ്രത്യേക സംരക്ഷണ മേഖലയാക്കണമെന്ന് ആവശ്യവുമായി പ്രചാരണ യാത്ര. ഐ.എം.എ.സംസ്ഥാന പ്രസിഡണ്ട് ഡോക്ടർ സാമുവൽ കോശിയുടെ നേതൃത്വത്തിലാണ് യാത്രയൊരുക്കിയത്. തരംഗം പ്രചാരണ യാത്രക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി.

ഡോക്ടർ.കെ.സതീശൻ അദ്ധ്യക്ഷത വഹിച്ചു. ഡോക്ടർ ജോസഫ് ബെനവാൻ, നോർത്ത് സോൺ വൈസ് പ്രസിഡന്റ് ഡോക്ടർ സുരേന്ദ്രബാബു, ജോയിൻ്റ് സെക്രട്ടറി ഡോക്ടർ പി.നാരായണൻ, ഡോക്ടർ ഗോപിനാഥ് ഡോക്ടർ. ബാല നാരായണൻ എന്നിവർ സംസാരിച്ചു.