തിരുവോണം ബമ്പറിന്റെ ഫലമറിയാനായി പതിനായിരങ്ങൾ ഒന്നിച്ചെത്തി; കേരള ലോട്ടറിയുടെ വെബ്സൈറ്റ് പ്രവർത്തനം നിലച്ചു | Kerala Lottery Department Website Down During Thiruvonam Bumper Lottery Draw


തിരുവനന്തപുരം: തിരുവോണം ബമ്പര്‍ ലോട്ടറിയുടെ നറുക്കെടുപ്പിനിടെ കേരള ലോട്ടറി വകുപ്പിന്റെ വെബ്‌സൈറ്റ് പ്രവര്‍ത്തനരഹിതമായി. കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ വെബ്സൈറ്റായ www.keralalotteries.com ആണ് പ്രവർത്തനരഹിതമായത്.

നറുക്കെടുപ്പ് ഫലം വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. നറുക്കെടുപ്പ് സമയമായതോടെ ഫലം അറിയാനായി പതിനായിരക്കണക്കിന് ആളുകള്‍ ഒന്നിച്ച് വെബ്‌സൈറ്റില്‍ പ്രവേശിച്ചതോടെയാണ് സൈറ്റിന്റെ പ്രവര്‍ത്തനം നിലച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇത്രയധികം പേര്‍ ഒന്നിച്ചെത്തിയാല്‍ അത് താങ്ങാനുള്ളത്ര സെര്‍വ്വര്‍ ശേഷി ലോട്ടറി വകുപ്പിന്റെ വെബ്‌സൈറ്റിന്റെ സെര്‍വ്വറിന് ഇല്ല. ഇതാണ് വെബ്‌സൈറ്റ് പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണമായത് എന്നാണ് അറിയുന്നത്.

ഈ വര്‍ഷത്തെ ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമായ 25 കോടി രൂപ TJ 750605 നമ്പറിന്. തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റാണിത്. രണ്ടാംസമ്മാനമായ അഞ്ചുകോടി രൂപ ലഭിച്ച ടിക്കറ്റ്- TG 270912. കൊല്ലത്ത് വിറ്റ ടിക്കറ്റാണിത്.

25 കോടി രൂപയാണ് ഈവര്‍ഷത്തെ ഒന്നാംസമ്മാനം. ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് നികുതികള്‍ കഴിച്ച് കിട്ടുക 15.75 കോടിയാണ്. ടിക്കറ്റിന് പിറകില്‍ ഒപ്പിടുന്നയാളിനാണ് സമ്മാനത്തിന് അര്‍ഹത.

അഞ്ചുകോടി രൂപയാണ് രണ്ടാംസമ്മാനം. മൂന്നാംസമ്മാനം ഒരു കോടി രൂപ വീതം പത്തുപേര്‍ക്ക്. 90 പേര്‍ക്ക് നാലാംസമ്മാനമായി ഒരുലക്ഷം രൂപ വീതവും ലഭിക്കും. ആകെ 126 കോടി രൂപയാണ് ഇത്തവണ സമ്മാനമായി നല്‍കുന്നത്.

ഇന്നു (സെപ്റ്റംബർ 18 ഞായറാഴ്ച) ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് തിരുവോണം ബമ്പർ നറുക്കെടുപ്പ് നടന്നത്. 25 കോടിയാണ് തിരുവോണം ബമ്പറിന് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായി ഒരു കോടി വീതം ആറുപേർക്കും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 12 പേർക്കും ലഭിക്കും. നാലാം സമ്മാനമായി 12 പേർക്ക് 5 ലക്ഷം രൂപ വീതം നൽകും. ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ മറ്റ് അനവധി സമ്മാനങ്ങളുമുണ്ട്. 300 രൂപയാണ് ടിക്കറ്റ് വില.

നറുക്കെടുപ്പിന് ശേഷം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ keralalotteries.com ൽ ഫലം പ്രസിദ്ധീകരിക്കും.ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണ് ഇക്കുറി തിരുവോണം ബമ്പർ ഭാഗ്യശാലിക്കായി കാത്തിരിക്കുന്നത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. 10 ശതമാനം ഏജൻസി കമ്മിഷനും 30 ശതമാനം നികുതിയും കിഴിച്ച് ബാക്കി 15.75 കോടി രൂപയാണ് ഒന്നാം സമ്മാനത്തിന് ലഭിക്കുക.

ടിക്കറ്റെടുക്കുന്നവരിൽ അഞ്ച് ശതമാനം പേർക്ക് സമ്മാനം എന്ന നിലയിൽ ആകെ നാല് ലക്ഷത്തോളം പേർക്ക് സമ്മാനം കിട്ടുന്ന രീതിയിലാണ് ഇത്തവണ വകുപ്പ് ഓണം ബമ്പർ ക്രമീകരിച്ചിരിക്കുന്നത്.

12 കോടി രൂപയായിരുന്നു കഴിഞ്ഞ വർഷത്തെ ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം. 54 ലക്ഷം ടിക്കറ്റുകളാണ് കഴിഞ്ഞ തവണ വിറ്റഴിച്ചത്. കഴിഞ്ഞ വർഷം 300 രൂപയായിരുന്ന ബമ്പറിന് ഇക്കുറി 500 രൂപയാക്കിയിരുന്നു.10 കോടി രൂപ ഒന്നാം സമ്മാനമായ പൂജാ ബംബർ ഇന്ന് വില്പന തുടങ്ങും.

ഒരാഴ്ച്ചക്കുള്ളിൽ തന്നെ റെക്കോർഡ് വിൽപനയായിരുന്നു ഇക്കുറി ഓണം ബമ്പറിന്. ടിക്കറ്റ് പുറത്തിറക്കി ഒരാഴ്ച്ചക്കുള്ളിൽ പത്തര ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റുപോയത്. ഫ്ലൂറസന്റ് മഷിയിൽ പുറത്തിറക്കിയ ആദ്യ ലോട്ടറി ടിക്കറ്റ് കൂടിയാണ് ഇത്തവണത്തെ ഓണം ബമ്പർ എന്ന പ്രത്യേകതയുമുണ്ട്.

summary: Tens of thousands gathered to know the results of the Thiruvonam bumper; Kerala Lottery’s website is down Kerala Lottery Department Website Down During Thiruvonam Bumper Lottery Draw