അരിക്കുളത്തെ അധ്യാപകന്റെ സസ്‌പെന്‍ഷന്‍: പന്തം കൊളുത്തി പ്രതിഷേധവുമായി അധ്യാപകര്‍ (വീഡിയോ കാണാം)

കൊയിലാണ്ടി: അരിക്കുളം എല്‍.പി.സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ഡി.ആര്‍.ഷിംജിത്തിനെതിരെയുളള സ്‌പെന്‍ഷന്‍ നടപടി മാനേജര്‍ പിന്‍വലിക്കാത്തതിനെ തുടര്‍ന്ന് കെ.എസ്.ടി.എ കൊയിലാണ്ടിയുടെ നേതൃത്വത്തില്‍ അരിക്കുളത്ത് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. കൊളുത്തിയ പന്തം ഉയര്‍ത്തി പിടിച്ച് അധ്യാപകര്‍ സമര പ്രഖ്യാപനം നടത്തി. കെ.എസ്.ടി.എ സംസ്ഥാന എക്‌സി. അംഗം വി.പി രാജീവന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി ആര്‍.എം.രാജന്‍ അധ്യക്ഷത വഹിച്ചു. ഡി.കെ. ബിജു, ഉണ്ണികൃഷ്ണന്‍ സി. ഷിജു എന്നിവര്‍ സംസാരിച്ചു. ക്ലാസ് ചുമതല വഹിക്കുന്ന പ്രധാനാധ്യാപകന്റെ സസ്‌പെന്‍ഷന്‍ സ്‌കൂള്‍ പ്രവര്‍ത്തനത്തെ ബാധിച്ചിരിക്കയാണെന്ന് അദ്യാപകര്‍ ആരോപിച്ചു. സസ്‌പെന്‍ഷന്‍ പിന്‍വലിക്കാത്ത സാഹചര്യത്തില്‍ ശക്തമായ സമര പരിപാടികള്‍ നടത്തുമെന്ന് കെ.എസ്.ടി.എ അറിയിച്ചു.

വീഡിയോ കാണാം: