അതിജീവനത്തിന്റെ കൃഷി പാഠം; വിയ്യൂരിൽ അധ്യാപകർ കാർഷിക വിളവെടുപ്പ് നടത്തി


 

വിയ്യൂർ: അധ്യാപകർ ഒത്തുകൂടി കാർഷിക വിളവെടുപ്പ് നടത്തി. കെ.എസ്.ടി.എ കൊയിലാണ്ടി സബ്ജില്ല നേതൃത്വത്തിൽ വിയ്യൂരിൽ നടത്തിയ കൃഷിയുടെ വിളവെടുപ്പാണ് നടത്തിയത്. കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി ആർ.എം രാജൻ ഉദ്ഘാടനം നിർവഹിച്ചു. കെ.എസ്.ടി. എ സംസ്ഥാന തലത്തിൽ നടത്തിയ അതിജീവനത്തിന്റെ കൃഷി പാഠം എന്ന പദ്ധതിയുടെ ഭാഗമായാണ് കൃഷി നടന്നത്. ചേനയും മഞ്ഞളുമാണ് കൃഷി ചെയ്ത് വിളവെടുത്തത്.

സബ് ജില്ല പ്രസിഡന്റ് ഗണേഷ് കക്കഞ്ചേരി അധ്യക്ഷത വഹിച്ചു. ജില്ലാ എക്സി. അംഗം ഡി.കെ ബിജു, രഞ്ജിത്ത് ലാൽ, വിനോദ് എൻ പി, പ്രവീൺ കുമാർ ബി.കെ എന്നിവർ സംസാരിച്ചു. സബ് ജില്ല സെക്രട്ടറി ഉണ്ണികൃഷ്ണൻ സ്വാഗതവും കാർഷിക ക്ലബ്ബ് കൺവീനർ എൻ.കെ.രാജഗോപാലൻ നന്ദിയും പറഞ്ഞു.