നടുവണ്ണൂർ ഗവ.ഹയർ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപക നിയമനം; വിശദമായി അറിയാം
നടുവണ്ണൂർ: നടുവണ്ണൂർ ഗവ.ഹയർ സെക്കണ്ടറി സ്‌കൂളില്‍ ഒഴിവുള്ള എച്ച്.എസ്.ടി അറബിക്, ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
അഭിമുഖം ജൂൺ 16ന് (തിങ്കൾ) രാവിലെ 10 മണിക്ക് സ്‌കൂൾ ഓഫീസിൽ നടക്കുന്നതാണ്. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും പകർപ്പുകളും സഹിതം ഹാജരാവേണ്ടതാണ്.