ടാർ പൊട്ടിപ്പൊളിഞ്ഞ് നൊച്ചാട് കൈതക്കൽ – മരുതേരി റോഡ്; മഴക്കാലത്ത് ദുരിതയാത്ര
പേരാമ്പ്ര: ടാർ പൊട്ടിപ്പൊളിഞ്ഞ കൈതക്കൽ- മരുതേരി റോഡില്‍ മഴക്കാലത്ത് ദുരിതയാത്ര. പുറ്റാട് അംഗൻവാടിക്ക് സമീപമാണ് പ്രശ്നം രൂക്ഷം. പുറ്റാട് യു.പി സ്കൂൾ, മരുതേരി എ.എം.എൽ.പി സ്കൂൾ, പുറ്റാട് അംഗൻവാടി, നടുക്കണ്ടിപ്പാറ ഹെൽത്ത് സെൻ്റർ, ചെറുകാശി ശിവക്ഷേത്രം, മരുതേരി പുളീക്കണ്ടി മടപ്പുര മുത്തപ്പൻ ക്ഷേത്രം എന്നിവിടങ്ങളിലെത്താൻ ആളുകൾ ഉപയോഗിക്കുന്ന പ്രധാന റോഡാണിത്.
വളവും കുത്തനെയുള്ള കയറ്റവും ഒരുമിച്ചു വരുന്ന ഇവിടെ ഒന്നിലേറെ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ഇതിൽ വീണ് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാണ്. ഇടയ്ക്ക് മണ്ണും ക്വാറി വേസ്റ്റും കൊണ്ട് താത്കാലികമായി കുഴിയടച്ചെങ്കിലും മഴയിൽ ഇതെല്ലാം ഒലിച്ചു പോയി.
നിലവില്‍ കാല്‍നട യാത്ര പോലും ഇവിടെ ദുഷ്‌കരമാണ്. നൊച്ചാട് പഞ്ചായത്ത് ആറാം വാർഡിൽ ഉൾപ്പെടുന്ന ഭാഗമാണിത്. റോഡിന് എം. എൽ.എ ഫണ്ട് പാസ്സായിട്ടുണ്ടെന്നും ഉടന്‍ തന്നെ അറ്റകുറ്റപ്പണികള്‍ ആരംഭിക്കുമെന്നും വാർഡ് മെമ്പർ ശോഭന വൈശാഖ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.