Tag: obituary
ഓട്ടോ ഡ്രൈവറായ കുറുവങ്ങാട് കൊരട്ടിക്കുന്നുമ്മല്‍ കെ.ടി.ബാലന്‍ അന്തരിച്ചു
കൊയിലാണ്ടി: കുറുവങ്ങാട് കൊരട്ടിക്കുന്നുമ്മല്‍ കെ.ടി.ബാലന്‍ അന്തരിച്ചു. അന്‍പത്തിയെട്ട് വയസായിരുന്നു. ഓട്ടോ ഡ്രൈവറാണ്. അച്ഛന്‍: പരേതനായ വേലായുധന്‍. അമ്മ: ലക്ഷ്മി. ഭാര്യ: സുബിത കാഞ്ഞിക്കാവ്. മക്കള്‍: സൂരജ് (ഒമാന്‍), സച്ചിന്‍ (ആര്‍മി). സഹോദരങ്ങള്‍: ഗംഗാധരന്‍, സരോജിനി, ശോഭ. സംസ്‌കാരം: ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക്.
മേപ്പയ്യൂര്‍ എടത്തിക്കണ്ടിയില്‍ ഉന്തത്ത് അബ്ദുറഹിമാന്‍ അന്തരിച്ചു
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ടൗണിന് സമീപം എടത്തിക്കണ്ടിയില്‍ ഉന്തത്ത് അബ്ദുറഹിമാന്‍ അന്തരിച്ചു. അറുപത്തിയൊന്‍പത് വയസായിരുന്നു. ദീര്‍ഘകാലം ഖത്തര്‍ ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്ട്‌മെന്റില്‍ ജീവനക്കാരനായിരുന്നു. ഉപ്പ: പരേതനായ ഉന്തത്ത് അബ്ദുഹാജി. ഉമ്മ: പരേതയായ പാത്തുമ്മ. ഭാര്യ: കുഞ്ഞാമിന. മക്കള്‍: ഷബാന, ഷെറിന്‍. മരുമക്കള്‍: റിയാസ് (മണിയൂര്‍), നംഷാദ് (തിരുവങ്ങൂര്‍). സഹോദരങ്ങള്‍: അബ്ദുല്‍ ഹമീദ്, ആയിഷ, ആസ്യ, പരേതരായ അമ്മത്, അബ്ദുല്‍
കീഴരിയൂര്‍ വടക്കുംമുറിയിലെ പുഴക്കൊമ്പത്ത് താഴെ രാധ അന്തരിച്ചു
കീഴരിയൂര്‍: വടക്കുംമുറിയിലെ പുഴക്കൊമ്പത്ത് താഴെ രാധ അന്തരിച്ചു. അന്‍പത്തിയൊന്‍പത് വയസായിരുന്നു. ഭര്‍ത്താവ്: ശ്രീധരന്‍. മക്കള്‍: ശ്രീജിത്ത് (ഐ.ടി.ഐ ബേപ്പൂര്‍), ശ്രീജിത. സഹോദരങ്ങള്‍: വിനോദന്‍, സരള (പയ്യോളി), സുമ (കാക്കൂര്‍). മരുമക്കള്‍: കൃഷ്ണദാസ് (വടകര), സരിഗ കൃഷ്ണ (എച്ച്.എസ്.എസ് തവന്നൂര്‍).
കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്‍ അന്തരിച്ചു
കൂത്തുപറമ്പ്: കൂത്തുപറമ്പ് വെടിവെയ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷിയായി അറിയപ്പെട്ടിരുന്ന പുഷ്പന്‍ അന്തരിച്ചു. അന്‍പത്തിനാല് വയസായിരുന്നു. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ആഗസ്റ്റ് രണ്ടിനാണ് പുഷ്പനെ അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഹൃദയാഘാതത്തെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 1994 നവംബര്‍ 25 ന് ഉണ്ടായ കൂത്തുപറമ്പ് വെടിവെയ്പിലാണ്
മൂടാടി ടൗണില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന കുറുങ്ങോട്ട് മീത്തല്‍ രവീന്ദ്രന്‍ അന്തരിച്ചു
മൂടാടി: ദീര്‍ഘനാളായി ടൗണില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന കുറുങ്ങോട്ട് മീത്തല്‍ രവീന്ദ്രന്‍ അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു. ഭാര്യ: ഷീബ. മക്കള്‍: അശ്വിന്‍, അനഘ. സഹോദരങ്ങള്‍: ദേവി (മൂടാടി), കരുണാകരന്‍ (മാനന്തവാടി), കേളപ്പന്‍ (പേരാമ്പ്ര), വിലാസിനി (കൂത്താളി), ശോഭ (കൂത്തുപറമ്പ്), ശൈല (കൊയിലാണ്ടി). സഞ്ചയനം: ഞായറാഴ്ച.
പുറക്കാട് കള്ള് ഷാപ്പിലെ തൊഴിലാളിയായ പള്ളിക്കര കുല്ലിയില്‍ ജയകുമാര്‍ അന്തരിച്ചു
തിക്കോടി: പുറക്കാട് കള്ള് ഷാപ്പിലെ തൊഴിലാളിയായ പള്ളിക്കര കുല്ലിയില്‍ ജയകുമാര്‍ അന്തരിച്ചു. അന്‍പത്തിരണ്ട് വയസായിരുന്നു. തൃശൂര്‍ സ്വദേശിയായ ജയകുമാറും കുടുംബവും മുപ്പതുവര്‍ഷത്തോളമായി പുറക്കാടാണ്. ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു അന്ത്യം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഉച്ചയോടെ പുറക്കാട്ടെ വീട്ടിലെത്തിക്കും. ഒരു മണിയ്ക്കാണ് സംസ്‌കാരം. അച്ഛന്‍: അപ്പു. അമ്മ: തങ്കമണി. ഭാര്യ: പ്രീന.
വാര്‍ക്കപ്പണിക്കിടെ കട്ടിങ് മെഷീന്‍കൊണ്ട് ഗുരുതരമായി പരിക്കേറ്റു; ചികിത്സയിലായിരുന്ന കടിയങ്ങാട് സ്വദേശി മരിച്ചു
പേരാമ്പ്ര: വാര്‍ക്കപ്പണിക്കിടെ കട്ടിങ് മെഷീന്‍കൊണ്ട് ഗുരുതരമായി മുറിവേറ്റ യുവാവ് മരിച്ചു. കടിയങ്ങാട് കിഴക്കയില്‍ മീത്തല്‍ ഷിജു ആണ് മരിച്ചത്. മുപ്പത്തിയൊന്‍പത് വയസായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് ഷിജുവിന് പരിക്കേറ്റത്. പലക കട്ട് ചെയ്യുമ്പോള്‍ കട്ടിങ് മെഷീനില്‍ നിന്ന് മുറിവേല്‍ക്കുകയായിരുന്നു. വലതുകാലിന്റെ തുടയിലും കൈക്കും ഗുരുതരമായി പരിക്കേറ്റ ഷിജുവിനെ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍
പെരുവട്ടൂര്‍ വലിയ തുരുത്യാട്ട് രാഘവന്‍ അന്തരിച്ചു
കൊയിലാണ്ടി: പെരുവട്ടൂര്‍ വലിയ തുരുത്യാട്ട് രാഘവന്‍ അഅന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭാര്യ: ജാനകി, സരോജിനി. മക്കള്‍: രാജന്‍, ശ്യാമള, ബിന്ദു. സഹോദരങ്ങള്‍: രാമന്‍കുട്ടി, കുഞ്ഞിക്കണ്ണന്‍, വാസു, ഗോവിന്ദന്‍, ശേഖരന്‍, ശാരദ, സുധ. സഞ്ചയനം: വെള്ളിയാഴ്ച.
പൊയില്‍ക്കാവ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി ഫാത്തിമ മിസ്രിയ അന്തരിച്ചു
ചേമഞ്ചേരി: പൊയില്‍ക്കാവ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി ഫാത്തിമ മിസ്രിയ അന്തരിച്ചു. പതിനാല് വയസായിരുന്നു. കൊയിലാണ്ടി എടക്കുളം സ്വദേശിനിയാണ്. വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഉപ്പ: മാവുളിച്ചിക്കണ്ടി അസീസ്. ഉമ്മ: സറീന. സഹോദരങ്ങള്‍: മുഹമ്മദ് മിന്‍ഹാജ്, യൂആന്‍ മെഹ്ഫില്‍. mid4]
പൊയില്‍ക്കാവ് നടുക്കണ്ടി അഹമ്മദ് കോയ അന്തരിച്ചു
പൊയില്‍ക്കാവ്: പൊയില്‍ക്കാവ് നടുക്കണ്ടി അഹമ്മദ് കോയ അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭാര്യ: പി.കെ.റംല. മക്കള്‍: നസീറ, സെഫീന, ഷഹല. മരുമക്കള്‍: റാഷിദ് ചേലി, ശിഹാബ് ചെങ്ങോട്ടുകാവ്, നിസാര്‍ ചേലിയ. സഹോദരങ്ങള്‍: അബ്ദുല്‍ അലീസ്, പരേതരായ മൊയ്തീന്‍, ഖാദര്‍, പാത്തു. മയ്യത്ത് നിസ്‌ക്കാരം നാളെ രാവിലെ 8.30 ന് പൊയില്‍ക്കാവ് ജുമാ മസ്ജിദില്‍ നടക്കും. ഖബറടക്കം 9