Tag: Koyilandy
കണ്ടല്‍ക്കാടുകള്‍ക്കിടയിലൂടെ ഒരു തോണിയാത്ര, പ്രകൃതിയൊരുക്കിയ പച്ചപ്പിന്റെ കോട്ട; കൊയിലാണ്ടിയില്‍ നിന്നും രണ്ടുമണിക്കൂര്‍ കൊണ്ടെത്താം വള്ളിക്കുന്നിലെ കണ്ടല്‍ക്കാടുകളില്‍
കണ്ടല്‍ക്കാടുകള്‍ക്കിടയിലൂടെ തോണിയില്‍ സഞ്ചരിച്ച്, പ്രകൃതിയൊരുക്കിയ ഹരിതാഭകണ്ട്, സായാഹ്നത്തില്‍ അറബിക്കടലിലെ സൂര്യാസ്തമയം ആസ്വദിക്കണോ? വള്ളിക്കുന്നിലേക്ക് വരൂ… കടലുണ്ടി-വള്ളിക്കുന്ന് കമ്യൂണിറ്റി റിസര്‍വില്‍ സഞ്ചാരികൾക്കായി കടലുണ്ടിപ്പുഴയിലെ ദൃശ്യഭംഗി കാത്തിരിപ്പുണ്ട്. വെള്ളത്തിനു നടുവിലെ പച്ചപ്പിന്റെ കോട്ട പോലെയാണ് വള്ളിക്കുന്നിലെ കണ്ടൽക്കാടുകൾ ദൂരക്കാഴ്ചയിൽ. കോഴിക്കോട് ജില്ലയിലെ കടലുണ്ടി പഞ്ചായത്തിലും മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് പഞ്ചായത്തിലുമാണ് കടലുണ്ടി-വള്ളിക്കുന്ന് കമ്യൂണിറ്റി റിസര്‍വ് വ്യാപിച്ചുകിടക്കുന്നത്. 50 ഹെക്ടറോളം
”ശാന്തതയും സൗമ്യതയും’ മുറുകെ പിടിച്ചു. അല്ലെങ്കിലും കൊറച്ച് തീയും പൊകയും ഇല്ലാണ്ട് എന്തോന്ന് ഇലക്ഷന്‍”;ആദ്യ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ മനോഹരമായ അനുഭവം പങ്കിട്ട് കൊയിലാണ്ടി സ്വദേശിയായ ജിബിന്‍
കൊയിലാണ്ടി: ഏറെ കൃത്യതയോടെയും ജാഗ്രതയോടെയും നിര്‍വഹിക്കേണ്ട ജോലിയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടി. നമ്മുടെ ശ്രദ്ധക്കുറവ് വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുകയോ ചിലപ്പോള്‍ നമ്മളെ തന്നെ പ്രതിസന്ധിയിലാക്കാനോ സാധ്യതയുണ്ട്. കാസര്‍കോട് കണ്ണൂര്‍ അതിര്‍ത്തിയിലെ മനോഹരമായ ഒരു ദ്വീപായ മാടക്കല്‍ ഗ്രാമത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് പോയ അനുഭവം കൊയിലാണ്ടി ന്യൂസുമായി പങ്കുവെക്കുകയാണ് കൊല്ലം പതിനേഴാം മൈല്‍ സ്വദേശി ജിബിന്‍. കാസര്‍കോട് ജില്ലയില്‍
കാത്തിരിപ്പിന് അവസാനമാകുന്നു, കോഴിക്കോട്ടുനിന്നും ഇനി ലക്ഷദ്വീപിലേക്ക് പറക്കാം, വിമാന സര്‍വ്വീസ് മെയ് ഒന്നുമുതല്‍
കരിപ്പൂര്‍: കോഴിക്കോട് നിന്നും ലക്ഷദ്വീപിലേക്കുള്ള വിമാന സര്‍വ്വീസ് മെയ് ഒന്നുമുതല്‍ ആരംഭിക്കും. ഇന്‍ഡിഗോ എയര്‍ലൈന്‍സ് ആണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ലക്ഷദ്വീപിലെ അഗത്തിയിലേക്ക് വിമാനസര്‍വ്വീസ് നടത്തുന്നത്. എല്ലാദിസവും സര്‍വ്വീസുണ്ടാകുമെന്ന് ഇന്‍ഡിഗോ അറിയിച്ചു. 78 പേര്‍ക്ക് സഞ്ചരിക്കാവുന്ന എ.ടി.ആര്‍ വിമാനവുമായാണ് സര്‍വ്വീസ് നടത്തുന്നത്. ആദ്യമായാണ് ലക്ഷദ്വീപിലേക്ക് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും നേരിട്ട് സര്‍വ്വീസ് വരുന്നത്. വിനോദ സഞ്ചാരികള്‍ക്ക്
ഡ്രൈവിംഗ് ടെസ്റ്റിന് മെയ് ഒന്നിന് ശേഷമുള്ള സ്ലോട്ടാണോ കിട്ടിയത്? ധൃതിപ്പെട്ട് ടെസ്റ്റിന് പോകേണ്ട, പുതിയ സ്ലോട്ട് എടുക്കാന്‍ നിര്‍ദേശം
കൊയിലാണ്ടി: ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിന് 2024 മെയ് ഒന്നുമുതല്‍ അനുവദിച്ച സ്ലോട്ടുകള്‍ റദ്ദാക്കിയതായി കൊയിലാണ്ടി ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. നിലവില്‍ സ്ലോട്ട് ലഭിച്ചവര്‍ പുതിയ തിയ്യതി എടുത്തുവേണം ടെസ്റ്റിന് ഹാജരാകാന്‍. പുതിയ പരിഷ്‌ക്കാരം നടപ്പാക്കുന്നതിനാല്‍ മെയ് ഒന്നുമുതല്‍ ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്.
മുക്കത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
മുക്കം: മുക്കത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുക്കം പെരുമ്പടപ്പ് സ്വദേശി അഖിലാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ബൈക്കില്‍ അഖിലിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയില്‍ മുക്കം അത്താണി പെട്രോള്‍ പമ്പിന് സമീപം കഴിഞ്ഞദിവസം രാത്രിയായിരുന്നു അപകടം. പെട്രോള്‍
കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. കൃഷ്ണന്‍ കിടാവ്, ഹാജിമുക്ക്, തുവ്വക്കോട് പോസ്റ്റ് ഓഫീസ്, എ.എം.എച്ച്, തുവ്വക്കോട് കോളനി, ഗ്യാസ് ഗോഡൗണ്‍, തോരായികടവ്, കൊളക്കാട്, കോട്ടമുക്ക്, കൊളക്കാട് സൗത്ത്, പൂക്കാട് ഈസ്റ്റ് എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ വൈദ്യുതി മുടങ്ങും. രാവിലെ എട്ട് മുതല്‍ വൈകുന്നേരം നാലുമണിവരെയാണ് വൈദ്യുതി മുടങ്ങുക. റോഡ്
‘ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ വടകരയില്‍ ശൈലജ ടീച്ചറെ വിജയിപ്പിക്കണം’: ആവശ്യമുയര്‍ത്തി കൊയിലാണ്ടിയിലെ ഇടതുപക്ഷ അഭിഭാഷക കണ്‍വന്‍ഷന്‍
കൊയിലാണ്ടി: ഇന്ത്യന്‍ ഭരണഘടനയും ജനാധിപത്യവും പൗരസ്വാതന്ത്രവും സംരക്ഷിക്കാന്‍ വടകരയില്‍ ശൈലജ ടീച്ചറെ വിജയിപ്പിക്കണമെന്ന് കൊയിലാണ്ടി നിയോജക മണ്ഡലം ഇടതുപക്ഷ അഭിഭാഷക കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. കണ്‍വന്‍ഷന്‍ സി.പി.എം കൊയിലാണ്ടി ഏരിയാ സെക്രട്ടറി ടി.കെ.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. ടി.കെ.രാധാകൃഷ്ണന്‍ അധ്യക്ഷനായി. ലോയേഴ്‌സ് യൂനിയന്‍ ജില്ലാ സെക്രട്ടറി അഡ്വ.കെ.സത്യന്‍, അഡ്വ. കെ.കെ.ലഷ്മിഭായ്, അഡ്വ. സി.എംനീബ എന്നിവര്‍ സംസാരിച്ചു. അഡ്വ.
വാഴയില കുപ്പായവും ചകിരിമീശയും വെള്ളരിക്കമ്മലും അണിഞ്ഞ് പണ്ടാട്ടിയെത്തി, ചാക്കുമായി കൂടെ പണ്ടാരവും; പതിവ് തെറ്റിക്കാതെ കൊയിലാണ്ടി കൊരയങ്ങാട് തെരുവില്‍ പണ്ടാട്ടി വരവെത്തിയപ്പോള്‍
കൊയിലാണ്ടി: ആണ്ടിലൊരിക്കല്‍ വിഷുദിനം വന്നെത്തുന്ന പണ്ടാട്ടിയെ വരവേറ്റു കൊരയങ്ങാട് തെരുനിവാസികള്‍. വിഷു ദിവസം വൈകീട്ടാണ് പണ്ടാട്ടി വരവിന്റെ തുടക്കം. ഉണങ്ങിയ വാഴയില കൊണ്ട് വേഷം ധരിച്ച് വെള്ളരി വട്ടത്തില്‍ അരിഞ്ഞ്, കാതില്‍ അണിഞ്ഞ് വാഴയില കൊണ്ട് തന്നെ തലയില്‍ കിരീടവും ചൂടി, ചികരികൊണ്ട് മീശയും വെച്ചാണ് പണ്ടാട്ടി ക്ഷേത്രത്തില്‍ നിന്നും പുറപ്പെടുക. ഒപ്പം ചാക്കുമായി പണ്ടാരവും.
ഏറെ നാളത്തെ പരിശ്രമത്തിനൊടുവില്‍ ‘ആ കടം’ വീട്ടാന്‍ തമിഴ്‌നാട് സ്വദേശിനി തേന്‍മൊഴി വീണ്ടുമെത്തി; ഒരുലക്ഷംരൂപയടങ്ങിയ ബാഗ് നഷ്ടമാകാതെ കാത്തുവെച്ച കൊയിലാണ്ടിയിലെ മില്‍മ ബൂത്തുടമയ്ക്ക് നന്ദി പറഞ്ഞ് മടക്കം
കൊയിലാണ്ടി: കൊയിലാണ്ടിയുടെ നന്മ അനുഭവിച്ചറിഞ്ഞതിന്റെ അത്ഭുതത്തിലാണ് തമിഴ്‌നാട് സ്വദേശിനി കനിമൊഴി. എന്നെന്നേക്കുമായി നഷ്ടമായെന്ന് കരുതിയ ഒരുലക്ഷം രൂപയടങ്ങിയ ബാഗ് ഒരു പോറല്‍ പോലുമില്ലാതെ കയ്യില്‍ കിട്ടിയപ്പോള്‍ സന്തോഷംകൊണ്ട് തേന്‍മൊഴിയുടെ കണ്ണ് നിറഞ്ഞിരുന്നു. പക്ഷേ ചെന്നൈയിലേക്ക് എത്താനുള്ള തിരക്കിനിടയില്‍ നന്ദി പറയാന്‍ പോലുമാവാതെ കനിമൊഴി മടങ്ങി. കഴിഞ്ഞദിവസം വീണ്ടും തേന്‍മൊഴി തനിക്ക് തുണയായി മില്‍മ ബൂത്തുടമ ഷാജുവിനെ
കൊയിലാണ്ടിയിലെ അമല്‍ സൂര്യ, ഒഞ്ചിയത്തെ രണ്ട് യുവാക്കള്‍, മൃതദേഹത്തിനടുത്തായി കണ്ടെത്തിയ സിറിഞ്ചുകള്‍; സംശയങ്ങള്‍ ബാക്കിയാക്കി ഒരുമാസത്തിനിടെ നടന്ന മൂന്ന് മരണങ്ങള്‍
കൊയിലാണ്ടി: യുവാക്കള്‍ക്കിടയിലെ ലഹരി ഉപയോഗം ദിനം പ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഏറെ ഞെട്ടിക്കുന്നതാണ് ഒരുമാസത്തിനുള്ളില്‍ കോഴിക്കോട് ജില്ലയിലുണ്ടായ മൂന്ന് യുവാക്കളുടെ മരണങ്ങള്‍. മാര്‍ച്ച് 20ന് കൊയിലാണ്ടി സ്‌റ്റേഡിയത്തില്‍ ഇരുപത്തിനാലുകാരന്‍ അമല്‍ സൂര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് അടുത്തായി ഉപയോഗിച്ച നിലയിലുള്ള സിറിഞ്ച് കണ്ടെത്തിയിരുന്നു. കൂടെ ലഹരി ഉപയോഗിച്ച് അബോധാവസ്ഥയില്‍ കൊയിലാണ്ടി സ്വദേശിയായ മന്‍സൂര്‍ എന്ന