Tag: Koyilandy

Total 1160 Posts

‘ഹരിത നഗരം പദ്ധതിക്ക് ലഭിച്ച പത്ത് ലക്ഷം കൊയിലാണ്ടി നഗരസഭയ്ക്ക് കൈമാറാത്തതില്‍ അഴിമതി’; അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

കൊയിലാണ്ടി: 2016ല്‍ ഹരിത നഗരം പദ്ധതിക്ക് സര്‍ക്കാറില്‍ നിന്ന് ലഭിച്ച പത്ത് ലക്ഷം രൂപ നഗരസഭയുടെ അക്കൗണ്ടിലിടാതെ അന്നത്തെ ചെയര്‍മാന്റെ പേരിലുള്ള മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയതില്‍ ദുരൂഹതയുണ്ടെന്ന് കൊയിലാണ്ടി സൗത്ത് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി ആരോപിച്ചു. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ട് പോലും ഈ തുക നഗരസഭയ്ക്ക് തിരികെ നല്‍കാത്തതില്‍ അഴിമതിയുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. 2017 മുതലുള്ള

പറഞ്ഞ കഥകളില്‍ കൊയിലാണ്ടിക്കാരന്‍ ശരണ്‍ദേവിന്റെ അതിജീവന കഥയും; എ.വി.മുകേഷ്, ക്യാമറക്കൊപ്പം എഴുത്തിലൂടെയും കണ്ണീരുപ്പ് കലര്‍ന്ന നൂറുകണക്കിന് അതിജീവന കഥകള്‍ പുറംലോകത്തെത്തിച്ച വ്യക്തിത്വം

കൊയിലാണ്ടി: ക്യാമറക്കൊപ്പം എഴുത്തിലൂടെയും തനിക്ക് ചുറ്റുമുള്ള നൂറുകണക്കിന് പാര്‍ശ്വവത്കരിക്കപ്പെട്ട മനുഷ്യജീവിതങ്ങളുടെ കഥ പറഞ്ഞ വ്യക്തിയായിരുന്നു ഇന്ന് പാലക്കാട് കാട്ടാനയുടെ ആക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട എ.വി.മുകേഷ്. ദീര്‍ഘകാലം ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്ന മനുഷ്യരുടെ അവിശ്വസനീയമായ അതിജീവന കഥകള്‍ പങ്കുവെച്ചുളള ‘അതിജീവനം’ എന്ന കോളത്തിലൂടെ ഏറെ ശ്രദ്ധനേടി. മുകേഷ് അതിജീവനത്തിലൂടെ പറഞ്ഞ കഥകളില്‍ ഒന്ന് കൊയിലാണ്ടിക്കാരനായ ശരണ്‍ദേവിന്റേതായിരുന്നു. 2010

ഇറാനിയന്‍ ബോട്ടില്‍ നിന്നും കൊയിലാണ്ടിയില്‍ പിടിയിലായത് തമിഴ്‌നാട് സ്വദേശികള്‍; വിദേശത്തെത്തിയത് ഒന്നരവര്‍ഷം മുമ്പ്, നേരിട്ടത് ക്രൂരപീഡനം

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇറാനിയന്‍ ബോട്ടില്‍ നിന്നും പിടിയിലായ മത്സ്യത്തൊഴിലാളികള്‍ തമിഴ്‌നാട് സ്വദേശികള്‍. തൊഴിലുടമയുടെ പീഡനത്തെ തുടര്‍ന്ന് ഇറാനില്‍ നിന്നും ബോട്ടെടുത്ത് രക്ഷപ്പെട്ടവരാണ് കൊയിലാണ്ടിയിലെത്തിയത്. രാമനാഥപുരം സ്വദേശികളായ നിത്യ തയാലന്‍, മുനീശ്വരന്‍, കവിസ് കുമാര്‍, കെ.അരുണ്‍ തയാലന്‍, രാജേന്ദ്രന്‍, കന്യാകുമാരി സ്വദേശി മരിയ ഡൈനില്‍ എന്നിവരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഏപ്രില്‍ 24നാണ് ഇറാനിലെ കിഷ് തുറമുഖത്ത് നിന്നും

”പാശ്ചാത്യരാജ്യങ്ങളില്‍ ഇതുപോലുള്ള വീഡിയോ കണ്ടപ്പോള്‍ ഒന്ന് അനുകരിച്ച് നോക്കിയതാണ്, ഷൂട്ട് ചെയ്തത് മൊബൈലിലും, ഇത്ര ഹിറ്റാകുമെന്ന് വിചാരിച്ചില്ല”; കൊയിലാണ്ടിയിലെ ‘കുളിസീന്‍’ വീഡിയോ പിറവിയെടുത്ത കഥപറയുകയാണ് പ്രശാന്ത് ചില്ല

കൊയിലാണ്ടി: ‘കൊയിലാണ്ടി ബസ് സ്റ്റാന്റിലെ ഉച്ചച്ചൂടില്‍ നിന്ന് രക്ഷയ്ക്കായി തലയിലൂടെ വെള്ളമൊഴിച്ചു കൊടുക്കുക’ റീല്‍സിലൂടെ വൈറലായ ഈ ദൃശ്യങ്ങള്‍ക്ക് പിന്നിലുള്ള കഥപറയുകയാണ് അണിയറ പ്രവര്‍ത്തകരില്‍ ഒരാളായ ക്യു.എഫ്.എഫ്.കെ കൂട്ടായ്മ അംഗം പ്രശാന്ത് ചില്ല. പാശ്ചാത്യരാജ്യങ്ങളില്‍ പല സ്ഥലത്തും ചൂടുമായി ബന്ധപ്പെട്ട് ഈ രീതിയിലുള്ള വീഡിയോകള്‍ റീല്‍സ് രൂപത്തില്‍ കണ്ടിട്ടുണ്ട്. അതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഏറെ വൈറലായ

കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ പാഴ്ചെടികളും ചെളിയും നിറഞ്ഞ് നാശോന്മുഖമായി കിടക്കുന്നത് നാനൂറോളം കുളങ്ങൾ; ആര് സംരക്ഷിക്കും കൊയിലാണ്ടിയിലെ ഈ കുളങ്ങളെ ?

പി.കെ രവീന്ദ്രനാഥന്‍ കൊയിലാണ്ടി: നഗരസഭയിലെ കുളങ്ങള്‍ പാഴ്ച്ചെടികളും ചെളിയും നിറഞ്ഞ് നശിക്കുന്നു. 2023-24 ബജറ്റില്‍ ‘തെളിനീരൊഴുകും നവകേരളം’ പദ്ധതിയില്‍ കുളങ്ങള്‍ ശുചീകരിക്കാനായി 25 ലക്ഷം നീക്കിവെച്ചിരുന്നു. എന്നാല്‍ സജീവമായ ഇടപെടലുകള്‍ ഉണ്ടായിട്ടില്ലെന്നാണ് അറിയുന്നത്. നഗരസഭയില്‍ 97 കുളങ്ങള്‍ ഉണ്ടെന്നാണ് കണ്ടെത്തിയത്. ഭൂരിഭാഗവും ആരാധനാലയങ്ങളുടെ ഉടമസ്ഥതയിലും ചിലത് സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുമാണ്. ചെറിയ ശതമാനം മാത്രമാണ് പൊതുകുളം

‘കൊടും ചൂടില്‍ നിന്ന് ആശ്വാസം, കുളിക്കാം, നൂറ് രൂപ മാത്രം’ കൊയിലാണ്ടിയില്‍ നിന്നുള്ള ‘കുളിസീന്‍’ വൈറലാവുന്നു

കൊയിലാണ്ടി: പകല്‍ പത്തുമണിക്കുശേഷം കൊയിലാണ്ടി ബസ് സ്റ്റാന്റിലൂടെ അടുത്തെങ്ങാനും പോയിട്ടുണ്ടോ? സ്റ്റാന്റില്‍ നിന്നും പുറത്തിറങ്ങി അല്പം നടക്കുമ്പോഴേക്കും വിയര്‍ത്തു കുളിക്കും, കൊടും ചൂടില്‍ ഇപ്പോള്‍ തളര്‍ന്നുവീഴുമെന്ന് തോന്നും. ഒരു ബക്കറ്റ് വെള്ളം കിട്ടിയാല്‍ തലയിലൂടെ ഒഴിക്കാനാഗ്രഹിക്കും. അത്തരം ആഗ്രഹങ്ങളുള്ളവര്‍ക്ക് കുളിക്കാന്‍ സൗകര്യം ലഭിച്ചാലോ? രസമായിരിക്കും അല്ലേ. ആ രസികന്‍ നിമിഷങ്ങള്‍ റീല്‍സിലൂടെ ചിത്രീകരിച്ച് വൈറലായിരിക്കുകയാണ് കൊയിലാണ്ടിയിലെ

വിളവെടുപ്പിനൊരുങ്ങി കൊയിലാണ്ടിയിലെ നിലക്കടലതോട്ടങ്ങള്‍; ചെണ്ടുമല്ലികൃഷിയുടെ വിജയത്തിനുശേഷം നിലക്കടല വിളയിച്ച് മാരിഗോള്‍ഡ് കൃഷിക്കൂട്ടം

കൊയിലാണ്ടി: ചെണ്ടുമല്ലി കൃഷിയുടെ വിജയത്തിനുശേഷം നിലക്കടല കൃഷി വിജയകരമാക്കി നാലാം വാര്‍ഡ് മാരിഗോള്‍ഡ് കൃഷിക്കൂട്ടം. കഴിഞ്ഞ ഓണക്കാലത്ത് നടത്തിയ ചെണ്ടുമല്ലി കൃഷി നാടാകെ സുഗന്ധം പരത്തി പെരുമ കൈവരിച്ചിരുന്നു.ഈ പ്രാവശ്യം നിലക്കടലയാണ് വിത്തിറക്കാന്‍ തീരുമാനിക്കുകയായിരുന്നു. നിലക്കടല കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം മെയ് 6 ന് തിങ്കളാഴ്ച 3 മണിക്ക് ഉത്സവാന്തരീക്ഷത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട്

രാത്രിയില്‍ ഉറക്കത്തിനിടെ കറണ്ട് പോകുന്നുണ്ടോ? വിയര്‍ത്തൊലിച്ച് കെ.എസ്.ഇ.ബിയെ കുറ്റംപറയുംമുമ്പ് ഈ കാര്യങ്ങള്‍ ചെയ്തുനോക്കൂ

കൊയിലാണ്ടി: കൊടുംചൂട്, രാത്രിയില്‍ ഒരുവിധം ഉറക്കം പിടിച്ചുവരുമ്പോഴേക്കും കറണ്ട് പൊകുന്നുണ്ടോ? കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാത്രി പത്തര, പതിനൊന്നുമണിയാകുമ്പോഴേക്കും കറണ്ട് പോകുന്ന അവസ്ഥയുണ്ട്. ചിലയിടങ്ങളില്‍ കുറച്ചുസമയത്തിനുശേഷം വരും, ചിലയിടത്താവട്ടെ കുറേയേറെ സമയം കഴിയാറുമുണ്ട്. കറണ്ട് പോകുന്നതോടെ ചൂട് സഹിക്കവയ്യാതെ കെ.എസ്.ഇ.ബിയെ വിളിച്ചുപോകും, ബിസി ടോണ്‍ കേട്ട് ഇനി അവരെ തെറിപറയാന്‍ നില്‍ക്കേണ്ട. പ്രശ്‌നം

സി.കെ.മനോജ് പ്രസിഡന്റ്, കെ.പി. മോഹനന്‍ സെക്രട്ടറി; സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ലീജിയണ് പുതിയ ഭാരവാഹികളായി

കൊയിലാണ്ടി: സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ലീജിയണ്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ട് സി.കെ. ലാലു അധ്യക്ഷത വഹിച്ചു. ഫാസ്റ്റ് നാഷണല്‍ പ്രസിഡണ്ട് ബി.ജയരാജ് ഉദ്ഘാടനം ചെയ്തു. നാഷനല്‍ ട്രഷറര്‍ സീനിയര്‍ ജോസ് കണ്ടോത്ത്, അഡ്വക്കേറ്റ് ജതീഷ് ബാബു, സി.കെ.മനോജ്, രാഖി ലാലു, ഇ.ചന്ദ്രന്‍, ഷിംന റാണി എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. 2024-25- വര്‍ഷത്തെ ഭാരവാഹികളെ

കൊയിലാണ്ടി ശാരദ ഹെല്‍ത്ത് സെന്റര്‍ സ്ഥാപകന്‍ ഡോ.ടി.ബാലന്‍ അന്തരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിച്ച ഡോക്ടറും ശാരദ ഹെല്‍ത്ത് സെന്റര്‍ സ്ഥാപകനുമായ ഡോ.ടി.ബാലന്‍ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. പ്രാഥമിക മെഡിക്കല്‍ സൗകര്യങ്ങള്‍ തീര്‍ത്തും കുറവായിരുന്ന ഒരു കാലഘട്ടത്തില്‍ അശരണരായ രോഗികളുടെ ഒരു അത്താണിയായിരുന്നു ബാലന്‍ ഡോക്ടര്‍. ആതുര ശുശ്രൂഷ രംഗത്ത് അരനൂറ്റാണ്ടിലേറെ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച ഒരു ജനകീയ ഡോക്ടറായിരുന്നു. കൊയിലാണ്ടി ഐ.എം.എ പ്രസിഡന്റായും റോട്ടറി