Tag: Koyilandy
മത്സ്യത്തൊഴിലാളികളുടെയും കച്ചവടക്കാരുടെയും ദുരിതത്തിന് പരിഹാരമാകുന്നു; കൊയിലാണ്ടി ഹാര്‍ബറിന്റെ മത്സ്യബന്ധനതുറമുഖം രണ്ടാം ഘട്ട വികസന പ്രവര്‍ത്തനം തുടങ്ങി
കൊയിലാണ്ടി: കൊയിലാണ്ടി മത്സ്യബന്ധന തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവൃത്തികള്‍ തുടങ്ങി. ഹാര്‍ബറില്‍ യാനങ്ങളുടെ എണ്ണം കൂടിയതിനാല്‍ മീന്‍ ഇറക്കുന്നതിന് മണിക്കൂറുകളോളം തൊഴിലാളികള്‍ കാത്ത് നില്ക്കണം. ഇത് കച്ചവട സാധ്യതയെ പ്രതികൂലമായി ബാധിക്കും. ഈ പ്രശ്‌നം ഒഴിവാക്കുന്നതിനായി 100 മീറ്റര്‍ നീളത്തിലും7.5 മീറ്റര്‍ വീതിയിലും 5 ബര്‍ത്തിംഗ് ജട്ടിയുടെ നിര്‍മ്മാണം തുടങ്ങിക്കഴിഞ്ഞു. പൈലിംഗ് ജോലി പൂര്‍ത്തിയായി കൊണ്ടിരിക്കയാണ്.
കുട്ടി നേരിട്ടത് ക്രൂരപീഡനം; ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ വാണിമേല്‍ സ്വദേശിക്ക് 40 വര്‍ഷം കഠിന തടവ്, കൂട്ടുപ്രതിക്ക് 20 വർഷവും
വാണിമേല്‍: ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ വാണിമേല്‍ സ്വദേശി അടക്കം മൂന്ന് പേര്‍ക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി. നിടുംപറമ്പ് സ്വദേശി തയ്യുള്ളതില്‍ അനില്‍(44), ഏറ്റുമാനൂര്‍ സ്വദേശി എം.ദാസ്(44) മൂന്നാം പ്രതി മണ്ണാര്‍കാട് സ്വദേശി ചങ്ങിലേരി വസന്ത(43) എന്നിവരെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് എം.സുഹൈബ് ശിക്ഷിച്ചത്. രണ്ടാം പ്രതി
വീരവഞ്ചേരി അണ്ണിവീട്ടില്‍ മൊയിലേരി നാരായണന്‍ അന്തരിച്ചു
കൊയിലാണ്ടി: വീരവഞ്ചേരി അണ്ണിവീട്ടില്‍ താമസിക്കും മൊയിലേരി നാരായണന്‍ അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. ഭാര്യ: നാരായണി. മക്കള്‍: സുരേന്ദ്രന്‍, പ്രശാന്തന്‍ (സി.പി.എം വീരവഞ്ചേരി ബ്രാഞ്ച് മെമ്പര്‍), രാജേന്ദ്രന്‍ (ദുബൈ). മരുമക്കള്‍: ശ്രീജ, ജിഷ (സൂപ്പര്‍ലാബ് നന്തി), ഷാലി. സഹോദരങ്ങള്‍: പരേതരായ കേളപ്പന്‍ വൈദ്യര്‍, നാരായണി, അമ്മാളു. സംസ്‌കാരം: ബുധനാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
ഇവര്‍ വളരും നന്മയും സഹാനുഭൂതിയുമുള്ള പൗരന്മാരായി; കുട്ടികള്‍ക്കായി അഡോളസെന്‍സ് ക്യാമ്പുമായി നെസ്റ്റ് കൊയിലാണ്ടി
കൊയിലാണ്ടി: നെസ്റ്റ് കൊയിലാണ്ടിയുടെ നേതൃത്വത്തില്‍ മെയ് 13, 14 തിയ്യതികളിലായി ‘ഉള്ളോളമറിയാം’ പ്രീ അഡോളസെന്‍സ് ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് അവര്‍ക്ക് വലിയ അനുഭവങ്ങള്‍ നല്‍കാമെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാമ്പില്‍ 20 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ജീവിതകാലം മുഴുവന്‍ ഓര്‍ത്തുവെച്ചു കൊണ്ട് നന്മയുള്ള, സഹാനുഭൂതിയുള്ള ഒരു പൗരനാകാന്‍ വേണ്ട അനുഭവങ്ങള്‍
കൊയിലാണ്ടി ഗവ. ഹോമിയോ ആശുപത്രിക്ക് സമീപം ശ്രീവിഹാറില്‍ രാധ അന്തരിച്ചു
കൊയിലാണ്ടി: ഗവണ്‍മെന്റ് ഹോമിയോ ആശുപത്രിക്ക് സമീപം ശ്രീവിഹാറില്‍ രാധ അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ പി.വി.ഗോപാലന്‍, മക്കള്‍: സജ്‌ന റാണി, ശീല, ശ്രീലത, രാജേഷ് ബാബു (എല്‍.ഐ.സി ഏജന്റ് കൊയിലാണ്ടി), വിനോദ് കുമാര്‍ (അസിസ്റ്റന്റ് ഡയറക്ടര്‍ വ്യവസായ വകുപ്പ് കോട്ടയം). മരുമക്കള്‍: മോഹന്‍ (കൂത്തുപറമ്പ്), ലൈജു (കുന്നത്തൂര്‍), ഷനി (സ്റ്റാഫ് നഴ്‌സ് കോട്ടയം). സംസ്‌കാരം
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡിയും ഭാരവാഹി തെരഞ്ഞെടുപ്പും നാളെ
കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് – വാര്‍ഷിക ജനറല്‍ ബോഡിയും 2024-2026- വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തിരെഞ്ഞെടുപ്പും നാളെ നടക്കും. രാവിലെ 11.30ന് നഗരസഭാ ഓഫീസിന് സമീപം കെ.എം.ആര്‍ വ്യാപാര ഹാളിലാണ് പരിപാടി. പരിപാടിയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജില്ലാ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. ചടങ്ങില്‍ ആശ്വാസ് പദ്ധതിയെ കുറിച്ച്
ഇനി വേനലില്‍ കുടിവെള്ളത്തിനായി അധികകാലം അലയേണ്ടിവരില്ല; കൊയിലാണ്ടിയിലെ സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിക്ക് ജീവന്‍വെച്ചു തുടങ്ങി
കൊയിലാണ്ടി: നഗരസഭ കിഫ്ബി പദ്ധതിയും സംയുക്തമായി നടത്തുന്ന സമ്പൂര്‍ണ കുടിവെള്ളപദ്ധതി പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ പ്രവൃത്തി ആരംഭിച്ചു. കൊയിലാണ്ടി നഗരസഭ 31-ാം വാര്‍ഡ് കോതമംഗലം ദേശത്ത് കോമത്തുകരയിലാണ് ഒന്നാംഘട്ടം പ്രവൃത്തി ആരംഭിച്ചത്. സംസ്ഥാന സർക്കാർ കിഫ്ബി പദ്ധതിയിൽ അനുവദിച്ച 120 കോടി രൂപയും കേന്ദ്ര സർക്കാറിൻ്റെ അമൃത് പദ്ധതിയുടെ 22 കോടി രൂപയും ഉൾപ്പെടുത്തി 24-25
പകല്‍ സമയങ്ങളില്‍ ആളും ബഹളവുമില്ലാതെ കൊയിലാണ്ടി നഗരം; ചൂട് ശരീരത്തെ മാത്രമല്ല വരുമാനത്തെയും ബാധിച്ചത് തൊഴിലാളികളും കച്ചവടക്കാരും
കൊയിലാണ്ടി: രാവിലെ ഒമ്പതുമണി കഴിഞ്ഞാല്‍ കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ നിന്നും പുറത്തേക്ക് പോകുന്നവര്‍, നടക്കുകയല്ല, ഓടുകയാണ് കത്തുന്ന വെയില്‍ ഭയന്ന്. അപ്പോള്‍ പിന്നെ അതിനുശേഷമുള്ള കാര്യം പറയേണ്ടതില്ലല്ലോ. വേനല്‍ കടുത്തതോടെ ആളും ആരവുമില്ലാതെ ഉണങ്ങിയിരിക്കുകയാണ് കൊയിലാണ്ടി നഗരവും പരിസരവും. ആകെ കുറച്ച് ആളുകള്‍ വരുന്നത് രാവിലെയും വൈകുന്നേരം അഞ്ച് മണി കഴിഞ്ഞുള്ള സമയത്തുമാണ്. കൊടും ചൂട്
ലഭിച്ചത് ശുചിത്വത്തിനുള്ള അവാര്‍ഡ് തുക, വിനിയോഗിച്ചത് ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക്; ഹരിത നഗരം പദ്ധതിയുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് ആരോപണങ്ങള്‍ തള്ളി കൊയിലാണ്ടി നഗരസഭാ വൈസ് ചെയര്‍മാന്‍
കൊയിലാണ്ടി: 2016 ഹരിത നഗരം പദ്ധതിക്ക് സര്‍ക്കാറില്‍ നിന്ന് ലഭിച്ച പത്തുലക്ഷം രൂപ ചെലവഴിച്ചതുമായി ബന്ധപ്പെട്ട കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ തള്ളി അന്നത്തെ ചെയര്‍മാനും നിലവിലെ വൈസ് ചെയര്‍മാനുമായ അഡ്വ. സത്യന്‍. ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് തുക ചെലവഴിച്ചതെന്ന് സത്യന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ശുചിത്വത്തിന് ലഭിച്ച അവാര്‍ഡ് തുകയാണത്. നഗരസഭ
‘ഹരിത നഗരം പദ്ധതിക്ക് ലഭിച്ച പത്ത് ലക്ഷം കൊയിലാണ്ടി നഗരസഭയ്ക്ക് കൈമാറാത്തതില്‍ അഴിമതി’; അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്
കൊയിലാണ്ടി: 2016ല്‍ ഹരിത നഗരം പദ്ധതിക്ക് സര്‍ക്കാറില്‍ നിന്ന് ലഭിച്ച പത്ത് ലക്ഷം രൂപ നഗരസഭയുടെ അക്കൗണ്ടിലിടാതെ അന്നത്തെ ചെയര്‍മാന്റെ പേരിലുള്ള മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയതില്‍ ദുരൂഹതയുണ്ടെന്ന് കൊയിലാണ്ടി സൗത്ത് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി ആരോപിച്ചു. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ട് പോലും ഈ തുക നഗരസഭയ്ക്ക് തിരികെ നല്‍കാത്തതില്‍ അഴിമതിയുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. 2017 മുതലുള്ള