Tag: Koyilandy
വായനാരി തോടിന്റെ പ്രവൃത്തി പാതിവഴിയിലായെന്ന് കോണ്‍ഗ്രസ്; നഗരസഭ ഇടപെട്ട് പ്രദേശത്തെ വെള്ളക്കെട്ടില്‍ നിന്നും രക്ഷിക്കണമെന്നും ആവശ്യം
കൊയിലാണ്ടി: നഗരസഭയിലെ 32ാം വാര്‍ഡിലെ വായനാരി തോട് നിര്‍മ്മാണത്തിന്റെ പ്രവൃത്തി മഴക്കാലത്ത് തുടങ്ങിയെങ്കിലും തോട് കടന്നുപോകുന്ന ഭാഗത്തുള്ള സ്ഥലമുടമകളുടെ സമ്മതപത്രം ലഭിക്കാത്തതിനാല്‍ പ്രവൃത്തി പാതിവഴിയിലാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ഇക്കാരണത്താല്‍ റെയിലിന് കിഴക്കുഭാഗത്ത് കോളനിപ്രദ്ദേശത്ത് നിന്നും വെള്ളം കിഴക്കോട്ട് ഒഴുകി പോകുന്നില്ലെന്നും കൊയിലാണ്ടി ടൗണിലെയും പരിസര പ്രദേശങ്ങളിലുമുള്ള മുഴുവന്‍ വെള്ളവും ഈ പ്രദ്ദേശത്ത് കെട്ടിനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ വളരെയേറെ
ബസ് സ്റ്റാന്റില്‍ കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കണം; ആവശ്യവുമായി നനഗരസഭ സെക്രട്ടറിയെ സമീപിച്ച് കോണ്‍ഗ്രസ്സ്
കൊയിലാണ്ടി: ബസ് സ്റ്റാന്റില്‍ കാല്‍നടയാത്രക്കാര്‍ക്ക് തുടര്‍ച്ചയായി അപകടം സംഭവിക്കുകയും ജീവഹാനി ഉള്‍പ്പെടെ സംഭവിച്ചിട്ടും നടപടികള്‍ ഇല്ലാതിരക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നഗരസഭ അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. കോണ്‍ഗ്രസ്സ് കൊയിലാണ്ടി സൗത്ത് മണ്ഡലം കമ്മിറ്റി ഈ ആവശ്യമുയര്‍ത്തി നഗരസഭ സെക്രട്ടറിക്ക് നിവേദനം നല്‍കി. കാല്‍നടയാത്രക്കാര്‍ക്ക് നടക്കുവാനുള്ള ഫുടപാത്ത് തെരുവ് കച്ചവടക്കാര്‍ക്ക് അനുവദിച്ച് നല്‍കിയത് മൂലം യാത്രക്കാര്‍
പുസ്തകവവും പെന്‍സിലുമായി അവരെത്തിയപ്പോള്‍ നിറചിരിയോടെ കുരുന്നുകള്‍; അങ്കണവാടി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌നേഹ സമ്മാനം കൈമാറി ഏക്കാട്ടൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു കള്‍ച്ചറല്‍ സെന്റര്‍
അരിക്കുളം: ഏക്കാട്ടൂര്‍ മാതൃകാ അങ്കണവാടിയിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി. അങ്കണവാടിയിലെ പതിനാല് കുട്ടികള്‍ക്ക് ‘സ്‌നേഹപൂര്‍വും’ പദ്ധതിയുടെ ഭാഗമായാണ് ജവഹര്‍ലാല്‍ നെഹ്‌റു കള്‍ച്ചറല്‍ സെന്റര്‍ പുസ്തകവും പെന്‍സിലും നല്‍കിയത്. മോഹന്‍ദാസ് ഏക്കാട്ടൂര്‍ അക്ഷര പുസ്തകങ്ങള്‍ കൈമാറി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സാജിദ് അഹമ്മദ് അധ്യക്ഷത വഹിച്ചു. പി.എംമോഹനന്‍, പൂര്‍വ വിദ്യാര്‍ത്ഥി നതാഷ പുതിയേടത്ത്, അങ്കണവാടി വര്‍ക്കര്‍ കെ.എം.സൗമിനി,
എസ്.ആര്‍.എം പരിശോധന, കൊയിലാണ്ടി താലൂക്ക് ആശുപത്രിയെ ഒഴിവാക്കിയത് ഗൂഢാലോചനയെന്ന് കോണ്‍ഗ്രസ്
കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ സന്ദര്‍ശനവും പരിശോധനയും നടത്തിയ സ്റ്റേറ്റ് റിവ്യൂ മിഷന്‍ ഉദ്യോഗസ്ഥര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രി സന്ദര്‍ശിക്കാതിരുന്നത് ഗൂഢാലോചനയാണെന്ന് കോണ്‍ഗ്രസ്സ് കൊയിലാണ്ടി സൗത്ത്-നോര്‍ത്ത് മണ്ഡലം കമ്മിറ്റികള്‍ ആരോപിച്ചു. കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ അസൗകര്യങ്ങളും ക്രമക്കേടുകളും ഉള്ള ഹോസ്പിറ്റലാണ് കൊയിലാണ്ടി താലൂക്ക് ആശുപത്രി. ഇവ നിരന്തരം ചൂണ്ടിക്കാണിച്ചിട്ടും കൊയിലാണ്ടി താലൂക്ക്
”എട്ടുമണിക്ക് എത്തേണ്ട ഡോക്ടര്‍മാര്‍ എത്തുന്നത് എട്ടരയ്ക്കും ഒമ്പതുമണിയ്ക്കും, രോഗികള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് ‘മുങ്ങുന്ന’ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിവേണം” കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ കെടുകാര്യസ്ഥതയ്‌ക്കെതിരെ സൂപ്രണ്ടിനെ പ്രതിഷേധമറിയിച്ച് ഡി.വൈ.എഫ്.ഐ
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ പ്രവര്‍ത്തനത്തിലെ താളപ്പിഴകള്‍ക്കെതിരെ സൂപ്രണ്ടിനെതിരെ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍. ദിവസം 1500ലേറെ രോഗികള്‍ക്ക് ആശ്രയമായ കൊയിലാണ്ടി താലൂക്ക് ആശുപത്രി നിലവില്‍ രോഗികള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുംവിധമാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനെതിരെയാണ് ഡി.വൈ.എഫ്.ഐ പ്രതിഷധവുമായി രംഗത്തുവന്നത്. രാവിലെ എട്ടുമണിക്ക് തുടങ്ങേണ്ട ഒ.പികള്‍ പലതും എട്ടരയ്ക്കും ഒമ്പതുമണിയ്ക്കുമൊക്കെയാണ് ആരംഭിക്കുന്നത്. ഡോക്ടര്‍മാര്‍ വൈകിയെത്തുന്നതാണ് ഇതിന് കാരണം. സ്‌പെഷ്യാലിറ്റി
ആ തണലും ഓര്‍മ്മയാകുന്നു; നൂറുകണക്കിനാളുകള്‍ക്ക് തണലൊരുക്കിയിരുന്ന കൊയിലാണ്ടി താലൂക്ക് ആശുപത്രിയ്ക്ക് മുന്നിലെ പേരാല്‍മരം മുറിച്ചുമാറ്റി
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ മുന്‍ഭാഗത്ത് നൂറുകണക്കിന് ആളുകള്‍ക്ക് തണലേകിയിരുന്ന ആല്മരം വെട്ടിത്തുടങ്ങി. കഴിഞ്ഞദിവസമുണ്ടായ ശക്തമായ മഴയില്‍ ആല്‍മരത്തിന്റെ കൊമ്പ് പൊട്ടി റോഡിലേക്ക് വീഴുകയും വൈദ്യുതി വിതരണമടക്കം തടസപ്പെടുകയും ചെയ്ത സ്ഥിതിയുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് മരം മുറിച്ചുമാറ്റുന്നത്. മഴ തുടങ്ങുന്നതിന് മുന്നോടിയായി നഗരസഭയില്‍ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ താലൂക്ക് ആശുപത്രിയ്ക്ക് മുന്നിലെ
കൊയിലാണ്ടി മൈജി മൊബൈല്‍ ഷോപ്പില്‍ മോഷണം; മോഷ്ടാവ് അകത്തുകടന്നത് മുന്‍വശത്തെ ഗ്ലാസ് തകര്‍ത്ത്
കൊയിലാണ്ടി: ദേശീയപാതയ്ക്ക് അരികില്‍ കൊയിലാണ്ടി എസ്.ബി.ഐ ജങ്ഷന് സമീപത്തുള്ള മൈജി ഷോറൂമില്‍ മോഷണം. ഇന്ന് പുലര്‍ച്ചെ രണ്ടുമണിക്ക് ശേഷമാണ് മോഷണം നടന്നതെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. മുന്‍വശത്തെ ഗ്ലാസ് തകര്‍ത്ത് അകത്തുകടന്ന് താഴത്തെ നിലയിലെ ഷട്ടര്‍ പൊളിക്കാന്‍ ശ്രമിച്ചെങ്കിലും ഇത് നടന്നില്ല. തുടര്‍ന്ന് മുകളിലെ നിലയിലെ ഗ്ലാസ് തകര്‍ത്തു. പിറകുവശത്തുകൂടി അകത്തുകടന്നാവാം മോഷ്ടിച്ചതെന്ന് കടയിലെ
കൊയിലാണ്ടിയില്‍ വീടിന് നേരെ കല്ലേറ്; ജനല്‍ചില്ലുകള്‍ തകര്‍ന്നു
കൊയിലാണ്ടി: കൊരയങ്ങാട് സ്വദേശിയുടെ വീടിനു നേരെ കല്ലേറ്. കല്ലേറില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. കൊരയങ്ങാട് തെരുവിലെ എടക്കോടന്‍ കണ്ടി ദിനേശന്റെ വീടിനു നേരെയാണ് കല്ലേറുണ്ടായത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവമെന്ന് ദിനേശന്‍ പറഞ്ഞു. എറിയാനുപയോഗിച്ച രണ്ട് കല്ലുകളും ലഭിച്ചിട്ടുണ്ട്. കൊയിലാണ്ടി പോലീസെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.
ആദ്യം വീട്ടില്‍ നിന്ന് ‘കുടിയിറക്കി’, ഇപ്പോള്‍ കുടിവെള്ളവും മുട്ടിച്ചു; കുന്ന്യോറമലയില്‍ മണ്ണിടിച്ചില്‍ തടയാനുള്ള പ്രവൃത്തി കാരണം കുഴല്‍കിണര്‍ ഉപയോഗശൂന്യമായി
കൊല്ലം: ദേശീയപാത നിര്‍മ്മാണ പ്രവൃത്തിയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചില്‍ തടയാനുള്ള പ്രവൃത്തി കാരണം കുന്ന്യോറമലയില്‍ കുഴല്‍ കിണര്‍ ഉപയോഗശൂന്യമായി. കുന്ന്യോറമല പുഷ്പയുടെ വീട്ടിലെ കുഴല്‍ കിണറാണ് ഉപയോഗശൂന്യമായത്. പ്രദേശവാസികളായ നിരവധി പേര്‍ക്ക് ആശ്രയമായിരുന്ന കിണര്‍ ജീവനക്കാരുടെ അശ്രദ്ധകാരണമാണ് നാശമായതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വലിയ തോതില്‍ മണ്ണിടിച്ചലുണ്ടായ ഭാഗത്ത് ബലപ്പെടുത്തല്‍ പ്രവൃത്തിയാണ് നടക്കുന്നത്. ഏറ്റവും ഉയര്‍ന്ന ഭാഗത്തെ രണ്ടുവശത്തെയും
മത്സ്യത്തൊഴിലാളികളുടെയും കച്ചവടക്കാരുടെയും ദുരിതത്തിന് പരിഹാരമാകുന്നു; കൊയിലാണ്ടി ഹാര്‍ബറിന്റെ മത്സ്യബന്ധനതുറമുഖം രണ്ടാം ഘട്ട വികസന പ്രവര്‍ത്തനം തുടങ്ങി
കൊയിലാണ്ടി: കൊയിലാണ്ടി മത്സ്യബന്ധന തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവൃത്തികള്‍ തുടങ്ങി. ഹാര്‍ബറില്‍ യാനങ്ങളുടെ എണ്ണം കൂടിയതിനാല്‍ മീന്‍ ഇറക്കുന്നതിന് മണിക്കൂറുകളോളം തൊഴിലാളികള്‍ കാത്ത് നില്ക്കണം. ഇത് കച്ചവട സാധ്യതയെ പ്രതികൂലമായി ബാധിക്കും. ഈ പ്രശ്‌നം ഒഴിവാക്കുന്നതിനായി 100 മീറ്റര്‍ നീളത്തിലും7.5 മീറ്റര്‍ വീതിയിലും 5 ബര്‍ത്തിംഗ് ജട്ടിയുടെ നിര്‍മ്മാണം തുടങ്ങിക്കഴിഞ്ഞു. പൈലിംഗ് ജോലി പൂര്‍ത്തിയായി കൊണ്ടിരിക്കയാണ്.