Tag: Koyilandy
കുഞ്ഞിളം കൈകളില്‍ മൈലാഞ്ചിമൊഞ്ചുമായ് ചെങ്ങോട്ടുകാവ് ഈസ്റ്റ് യുപി സ്‌കൂളിലെ വിദ്യാര്‍ഥികള്‍; മെഹന്തി ഫെസ്റ്റുമായി നടുവണ്ണൂര്‍ ഗവ. എച്ച്.എസ്.എസിലെ മഴവില്‍ കലാ കൂട്ടായ്മ
ചെങ്ങോട്ടുകാവ്: ബക്രീദ് ആഘോഷത്തിന്റെ മുന്നോടിയായി ചെങ്ങോട്ട് കാവ് ഈസ്റ്റ് യു.പി സ്‌കൂളില്‍ ‘ മൈലാഞ്ചിമൊഞ്ച് ‘ 2k24 സമുചിതമായി ആഘോഷിച്ചു. എല്‍.പി, യു.പി തലത്തില്‍ മൈലാഞ്ചിയിടല്‍ മത്സരം സംഘടിപ്പിച്ചു. കുഞ്ഞിളം കൈകള്‍ മൈലാഞ്ചിമൊഞ്ചിന്റെ മനോഹാരിതയില്‍ വര്‍ണാഭമായി. ഹെഡ് ടീച്ചര്‍ തേജസ്സി ആശംസകള്‍ നേര്‍ന്നു. മത്സരത്തില്‍ സുരേഷ് കുമാര്‍, വിപിന്‍, ജിനു, മഞ്ജു,വിജില,അഞ്ജന എന്നിവര്‍ വിധികര്‍ത്താക്കള്‍ ആയി.
പുളിയഞ്ചേരി കുനിയില്‍ കദീശ അന്തരിച്ചു
കൊയിലാണ്ടി: പുളിയഞ്ചേരി കുനിയില്‍ കദീശ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കുനിയില്‍ മമ്മി. മക്കള്‍: ഇബ്രാഹിംകുട്ടി, ജമീല, പരേതനായ കുഞ്ഞിമുഹമ്മദ് അസൈനാര്‍. മരുമക്കള്‍: കുഞ്ഞിമൊയ്തീന്‍ സാറ, ഫാത്തിമ, റംല.
കൊയിലാണ്ടി ഹോമിയോ ആശുപത്രിയിലേക്ക് വീല്‍ചെയറും വൃക്ഷതൈകളും നല്‍കി സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ലീജിയന്‍
കൊയിലാണ്ടി: സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ലീജിയണ്‍ കൊയിലാണ്ടിയിലെ ഹോമിയോ ഹോസ്പിറ്റലിലേക്ക് ആവശ്യമായ വീല്‍ചെയര്‍ കൂടാതെ ആര്യവേപ്പ്, വൃക്ഷതൈ എന്നിവ നല്‍കി. ഹോസ്പിറ്റൽ നേഴ്സ് ആയി വിരമിച്ച കെ. മുഹമ്മദ് ഒരു ടി.വി സംഭാവന ചെയ്തു. പരിപാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. സീയയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ലീജിയണ്‍ പ്രസിഡണ്ട് മനോജ്
മൂന്നാം മോദി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ; കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരത്ത് മധുര പലഹാരം വിതരണം ചെയ്ത് ആഹ്ലാദപ്രകടനം
കൊയിലാണ്ടി: മൂന്നാം മോദി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിന്റെ ഭാഗമായും കേരളത്തിലെ എന്‍.ഡി.എ അക്കൗണ്ട് തുറന്നതിലും ആഹ്ലാദം പ്രകടിപ്പിച്ച് കൊണ്ട് ബി.ജെ.പി കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി ബസ്സ് സ്റ്റാന്റ് പരിസരത്ത് മധുര പലഹാര വിതരണം നടത്തി ആഹ്ലാദം പങ്കുവെച്ചു. സ്റ്റേറ്റ് കൗണ്‍സില്‍ മെമ്പര്‍ വായനാരി വിനോദ് ഉദ്ഘാടനം ചെയ്തു. ജില്ല ട്രഷറര്‍ വി കെ
”വയസാം കാലത്ത് ഞങ്ങളെക്കൊണ്ട് ഈ പടികയറ്റിക്കാമോ?’ താല്‍ക്കാലിക കെട്ടിടത്തിലേക്ക് കൊയിലാണ്ടി ട്രഷറി മാറ്റിയിട്ട് ഒരു വര്‍ഷത്തിനിപ്പുറവും കെട്ടിടം പുതുക്കി പണിയാന്‍ നടപടിയായില്ല, പടികയറി കാല് വയ്യാതായെന്ന് പെന്‍ഷന്‍കാര്‍
കൊയിലാണ്ടി: കൊയിലാണ്ടി സബ് ട്രഷറി കെട്ടിടം പുതുക്കി പണിയാനായി മാറ്റിയിട്ട് ഒരു വര്‍ഷത്തോളമാകുമ്പോഴും പഴയ കെട്ടിടം പൊളിക്കുകയോ പ്രവൃത്തി ആരംഭിക്കുകയോ ചെയ്തിട്ടില്ല. നിലവില്‍ പതിനാലാം മൈല്‍സിലെ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് താല്‍ക്കാലികമായി ട്രഷറി പ്രവര്‍ത്തിക്കുന്നത്. അരങ്ങാടത്ത് പടികള്‍ കയറേണ്ടതിനാല്‍ പ്രായമേറിയവരും ശാരീരിക ബുദ്ധിമുട്ടുള്ളവരുമായ പെന്‍ഷന്‍കാര്‍ക്ക് അവിടെ എത്തിച്ചേരുകയെന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. 2023 ജൂലൈ 18
”വടകരയില്‍ മത്സരിച്ചെങ്കില്‍ ജയിച്ചേനെ, കുരുതി കൊടുക്കാന്‍ നിന്നുകൊടുക്കേണ്ട കാര്യമില്ലായിരുന്നു” ഇനി മത്സരിക്കാനില്ലെന്നും കെ.മുരളീധരന്‍
കോഴിക്കോട്: വടകരയില്‍ മത്സരിച്ചിരുന്നെങ്കില്‍ താന്‍ ജയിച്ചേനെയെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. കുരുതികൊടുക്കാന്‍ ഞാന്‍ നിന്നുകൊടുക്കേണ്ട കാര്യമില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പത്മജ പാര്‍ട്ടിയില്‍ നിന്ന് പോകുന്നു, ഇവിടെ എന്തോ മലമറിക്കാന്‍ പോകുന്ന് എന്ന് പറഞ്ഞു. ആ വെല്ലുവിളി ഏറ്റെടുത്തു. തൃശൂര്‍ തനിക്ക് രാശിയില്ലാത്ത സ്ഥലമാണെന്നും കെ.മുരളീധരന്‍ പറഞ്ഞു. ഇനി മത്സരിക്കാനില്ലെന്നും തല്‍ക്കാലം പൊതുരംഗത്തുനിന്ന് വിട്ടുനില്‍ക്കുമെന്നും മുരളി പറഞ്ഞു.
പ്രീ പ്രൈമറി വിദ്യാഭ്യാസ രംഗത്ത് മാതൃകാപരമായ ഇടപെടലുകള്‍ നടത്തിയ വ്യക്തിത്വം; അധ്യാപകനായ കൊയിലാണ്ടി വെങ്ങളത്ത് കണ്ടി വി.കെ.ഷാജിയ്ക്ക് വിട
കൊയിലാണ്ടി: പ്രീ പ്രൈമറി വിദ്യാഭ്യാസ രംഗത്ത് മാതൃകാപരമായ ഇടപെടലുകള്‍ നടത്തിയ വ്യക്തിയായിരുന്നു ഇന്ന് അന്തരിച്ച കൊയിലാണ്ടി സ്വദേശിയായ വെങ്ങളത്ത് കണ്ടി വി.കെ.ഷാജി. തിരുവനന്തപുരം മോഡല്‍ ഗവ. എല്‍.പി സ്‌കൂളിലെ പ്രധാന അധ്യാപകനായിരുന്നു ഷാജി. തന്റെ ഇടപെടലുകളിലൂടെ മതിയായ എണ്ണം കുട്ടികളില്ലാതിരുന്ന വിദ്യാലയത്തെ രക്ഷിച്ചെടുത്ത ചരിത്രമുണ്ട് അദ്ദേഹത്തിന്. ഗ്രീന്‍ ആര്‍മി, മലയാളം പള്ളിക്കൂടം തുടങ്ങി ശ്രദ്ധേയമായ ഇടപെടലുകള്‍
”എനിക്ക് ഇത്രയേ പറ്റൂ, പറ്റുമെങ്കില്‍ നിങ്ങള് ഇരുന്ന് പരിശോധന നടത്തിക്കോ” അസുഖബാധിതയായ കുട്ടിയെ കാര്യമായി പരിശോധിക്കാതെ റഫര്‍ ചെയ്തത് ചോദ്യം ചെയ്ത ചെയര്‍പേഴ്‌സണോട് മോശമായി പെരുമാറി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍
കൊയിലാണ്ടി: അസുഖബാധിതനായ കുട്ടിയുമായി പോയ നഗരസഭ ചെയര്‍പേഴ്‌സണോട് കൊയിലാണ്ടി തൂലൂക്കാശുപത്രി ഡ്യൂട്ടി ഡോക്ടര്‍ മോശമായി പെരുമാറിയതായി ആരോപണം. ഡോക്ടര്‍ നിമിഷയാണ് ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ടിനോട് മോശമായ പെരുമാറിയത്. കൊയിലാണ്ടി ബഡ്‌സ് സ്‌കൂളിലെ കുട്ടിയ്ക്ക് അപസ്മാരം വന്നതിനെ തുടര്‍ന്നാണ് കുട്ടിയെ തന്റെ കാറില്‍ കയറ്റി താലൂക്കാശുപത്രിയില്‍ കൊണ്ടുപോയത്. ഡ്യൂട്ടി ഡോക്ടറായ നമിഷയെയാണ് കാണിച്ചത്. എന്നാല്‍ കാര്യമായ പരിശോധന
കൊയിലാണ്ടിയിലെ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് നഗരസഭയുടെ അനുമോദനം; എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ആദരം
കൊയിലാണ്ടി: നഗരസഭയിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ എപ്ലസ് നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. ചടങ്ങ് കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ മുഖ്യ പ്രഭാഷണം നടത്തി. സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ.എ.ഇന്ദിര, കെ.ഷിജു, ഇ.കെ.അജിത്ത്, സി.പ്രജില, കൗണ്‍സിലര്‍ വി.രമേശന്‍
ട്രാഫിക് ഒഴിവാക്കാന്‍ വണ്‍വേ തെറ്റിച്ചു; കോഴിക്കോട്-കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ഡ്രെെവറുടെ ലെെസൻസ് സസ്‌പെന്‍ഡ് ചെയ്തു
കോഴിക്കോട്: ദേശീയപാതയില്‍ വെങ്ങളത്തിനുസമീപം വണ്‍വേ തെറ്റിച്ച് ബസ് ഓടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍വാഹനവകുപ്പ്. ‘ഒമേഗ’ ബസിന്റെ ഡ്രെെവർ ജി.എസ്. ശരത്ത് ലാലിന്റെ ലൈസന്‍സാണ് മൂന്നുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. കോഴിക്കോട്-കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘ഒമേഗ’ ബസാണ് അപകടകരമായ യാത്രനടത്തിയതായി കോഴിക്കോട് എന്‍ഫോഴ്സ്മെന്റ് വിഭാഗം കണ്ടെത്തിയത്. ദേശീയപാതയുടെ പ്രവൃത്തി നടക്കുന്നതിനാല്‍ ഇരുദിശയിലേക്കും രണ്ട് വ്യത്യസ്ത