Tag: Koyilandy
”സ്‌പെഷ്യലൈസ്ഡ് ഒ.പികള്‍ ഡോക്ടര്‍ ലീവില്ലാത്ത ദിവസങ്ങളിലേ ഉണ്ടാവൂ, ഡോക്ടറുണ്ടെങ്കില്‍ തന്നെ ചികിത്സ കിട്ടണമെങ്കില്‍ ആദ്യ 30ല്‍ ഒരാളാവണം”; ഇതാണ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ അവസ്ഥ
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട് കുറച്ചു മുമ്പുണ്ടായ ഒരു ഫോണ്‍ കോള്‍ വിവാദം ഓര്‍മ്മയുണ്ടോ? ‘എല്ലിന്റെ ഡോക്ടര്‍ എന്നുണ്ടാവും?’ എന്ന് വിളിച്ചന്വേഷിച്ചയാളോട് ‘ ഡോക്ടര്‍ ലീവില്ലാത്ത ദിവസങ്ങളില്‍ ഉണ്ടാവും’ എന്നു പറഞ്ഞതായിരുന്നു അന്നത്തെ പുകില്‍. എന്നാല്‍ ആ പറഞ്ഞത് തന്നെയാണ് ഇപ്പോള്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ അവസ്ഥ, എല്ലിന്റെയെന്നല്ല ഏത് വിഭാഗമായാലും ഡോക്ടര്‍ക്ക് സൗകര്യമുണ്ടെങ്കില്‍
12 ടീമുകള്‍ പങ്കെടുത്തു; ലഹരിയ്‌ക്കെതിരെ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ച് കൊയിലാണ്ടിയിലെ യൂത്ത് കോണ്‍ഗ്രസ്
കൊയിലാണ്ടി: ലഹരിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കൊയിലാണ്ടി സൗത്ത് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 6’s ഫുട്‌ബോള്‍ ടൂര്‍ണമെന്റ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍.ഷഹിന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് കൊയിലാണ്ടി സൗത്ത് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് നിഹാല്‍ അധ്യക്ഷത വഹിച്ചു. 12 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ റിവര്‍ പ്ലേറ്റ് എഫ്‌സി മുത്താമ്പി വിജയികളായി. മെക്‌സിക്കന്‍ ഈഗിള്‍
ദേശീയപാതയുടെ ശോചനീയാവസ്ഥ കാരണം ട്രിപ്പു മുടങ്ങുന്നത് പതിവ്; കൊയിലാണ്ടിയിലെയും വടകരയിലെയും ബസ് ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്
കൊയിലാണ്ടി: കൊയിലാണ്ടി വടകര താലൂക്കുകളിലെ ദേശീയ പാതയിലെ പ്രവൃത്തി കാരണം റോഡുകളുടെ ശോചനീയാവസ്ഥ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബസ് ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്. വടകരയിലെയും, കൊയിലാണ്ടിയിലെയും, ബസ്സ് ഉടമകളും, തൊഴിലാളി സംഘടനാ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയോഗം പയ്യോളിയില്‍ ചേര്‍ന്നു പ്രത്യക്ഷ സമരപരിപാടികള്‍ ആസൂത്രണം ചെയ്തു. റോഡിന്റെ ശോചനീയാവസ്ഥ കാരണം ട്രിപ്പുകള്‍ മുടങ്ങുന്നത് നിത്യ സംഭവമായി മാറിയത് കാരണം കൊയിലാണ്ടി
കൊയിലാണ്ടി- എടവണ്ണ സംസ്ഥാനപാതയില്‍ കാറും ബസും കൂട്ടിയിടിച്ച് അപകടം; കാര്‍ ഡ്രൈവറായ പേരാമ്പ്ര സ്വദേശിക്ക് പരിക്ക്
ഓമരശ്ശേരി: കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയില്‍ ഓമശ്ശേരിക്കടുത്ത് മുടൂരില്‍ കാറും ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ കാര്‍ ഡ്രൈവര്‍ക്ക് സാരമായി പരുക്കേറ്റു. ബസിലെ യാത്രക്കാരായ ഏതാനും പേര്‍ക്ക് നിസാര പരിക്കുകളേറ്റു. ഓമരശ്ശേരി ഭാഗത്തുനിന്നും താമരശ്ശേരി ഭാഗത്തു പോകുന്ന കാറും താമരശ്ശേരിയില്‍ നിന്നും മുക്കം ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ്സുമാണ് കൂട്ടിയിടിച്ചത്.
”സ്‌പെഷ്യലൈസ്ഡ് ഒ.പിയില്‍ 30 രോഗികള്‍ എന്ന നിലയില്‍ ചുരുക്കിയത് അനുവദിക്കാനാവില്ല”; കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥയ്‌ക്കെതിരെ പ്രതിഷേധ ധര്‍ണ്ണയുമായി കോണ്‍ഗ്രസ്
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രിക്ക് മുമ്പില്‍ ധര്‍ണ സംഘടിപ്പിച്ചു. മുന്‍പ് 200ല്‍ അധികം രോഗികളെ മെഡിസിന്‍ വിഭാഗത്തില്‍ പരിശോധിച്ചിരുന്നു. എന്നാല്‍ നിലവില്‍ ഇത് 30 രോഗികള്‍ എന്ന നിലയിലേക്ക് ചുരുങ്ങിയിരിക്കുന്നു. ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന സാധാരണക്കാര്‍ക്ക് വലിയ ദുരിതമാണ് ഇത് നല്‍കുന്നത്. മൂന്നര
”ധര്‍ണ്ണ തുടക്കംമാത്രം, പ്രശ്‌നപരിഹാരമായില്ലെങ്കില്‍ ശക്തമായ സമരപരിപാടി” കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയോടുള്ള സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ നാളെ കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ്ണ
കൊയിലാണ്ടി: കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയോടുള്ള സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ പ്രതിഷേധ ധര്‍ണ്ണയുമായി കോണ്‍ഗ്രസ്. ജൂണ്‍ 20 വ്യാഴാഴ്ച രാവിലെ പത്തുമണിക്കാണ് ധര്‍ണ്ണ നടക്കുക. ധര്‍ണ്ണ ഡി.സി.സി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്യും. ദിവസം രണ്ടായിരത്തിലേറെ രോഗികള്‍ ഒ.പിയിലെത്തുന്ന കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം ആകെ താളം തെറ്റിയ നിലയിലാണെന്ന് കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ്
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കൊയിലാണ്ടി ഗവ. കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം; കോഴ്‌സും വിശദാംശങ്ങളും അറിയാം
കൊയിലാണ്ടി: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കൊയിലാണ്ടി ഗവ. കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തപ്പെടുന്ന രണ്ടു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ & സെക്രട്ടേറിയല്‍ പ്രാക്ടീസ് കോഴ്‌സിലേക്ക് പ്രവേശന നടപടികള്‍ ആരംഭിച്ചു. എസ്.എസ്.എല്‍.സി/ തത്തുല്യ പരീക്ഷയില്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടിയിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി/ തത്തുല്യത പരീക്ഷയുടെ വിഷയങ്ങള്‍ക്ക് ലഭിച്ച ആകെ ഗ്രേഡ് പോയിന്റിനോടൊപ്പം ഇംഗ്ലീഷിനു
ദേശീയപാത നിര്‍മ്മാണത്തിന്റെ മറവില്‍ കൊയിലാണ്ടിയില്‍ നിന്ന് കരിങ്കല്ല് സ്വകാര്യവ്യക്തികള്‍ക്ക് മറിച്ചുവില്‍ക്കുന്നെന്ന് ആരോപണം; പന്തലായനിയില്‍ കരിങ്കല്ല് കൊണ്ടുപോകുന്നത് തടഞ്ഞ് നാട്ടുകാര്‍
കൊയിലാണ്ടി: ദേശീയപാത നിര്‍മ്മാണം നടക്കുന്ന പന്തലായനി പുത്തലത്ത് കുന്നില്‍ നിന്നും കരിങ്കല്ല് കൊണ്ടുപോകുന്നത് തടഞ്ഞ് നാട്ടുകാര്‍. സൈറ്റ് ക്ലിയറന്‍സിന്റെ മറവില്‍ ജിയോളജി വകുപ്പിന്റെ അനുമതിയില്ലാതെ കരിങ്കല്ലുകള്‍ സ്വകാര്യവ്യക്തികള്‍ക്ക് മറിച്ചുവിറ്റെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇന്ന് രാവിലെ നാട്ടുകാരുടെ നേതൃത്വത്തില്‍ ഒരു സംഘം പുത്തലത്ത് കുന്നിലെത്തി കരിങ്കല്ല് കൊണ്ടുപോവരുതെന്ന് ആവശ്യപ്പെടുകയായിരുന്നു. ദേശീയപാത പ്രവൃത്തി നടക്കുന്ന സ്ഥലത്ത് പാറപ്പൊട്ടിച്ചിട്ടതാണ് ഈ
ജാതിസെന്‍സസ് നടപ്പിലാക്കുക, ഒ.ഇ.സി വിദ്യാഭ്യാസ ആനുകൂല്യം ജോലിക്ക് കൂടി വ്യാപിക്കുക; ആവശ്യമുയര്‍ത്തി കേരള പത്മശാലിയ സഘം കൊയിലാണ്ടി മാരാമുറ്റം യൂണിറ്റ്
കൊയിലാണ്ടി: ജാതി സെന്‍സസ് നടപ്പിലാക്കുക, ഒ.ഇ.സി വിദ്യാഭ്യാസ ആനുകൂല്യം ജോലിക്ക് കൂടി വ്യാപിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള പത്മശാലിയ സംഘം. മാരാമുറ്റം യൂണിറ്റ് സമ്മേളനത്തിലാണ് കേരള പത്മശാലിയ സംഘം ഈ ആവശ്യമുന്നയിച്ചത്. കൊയിലാണ്ടി ആര്‍ട്‌സ് കോളേജില്‍ ചേര്‍ന്ന യോഗത്തില്‍ 2024ലെ എസ്.എസ്.എല്‍.സി പ്ലസ് ടു, എല്‍.എസ്.എസ്, യു.എസ്.എസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. 40ാം വാര്‍ഡ്
ഡോ.കെ.വി.സതീശനെയും നീന്തല്‍താരം കെ.നാരായണന്‍ നായരെയും ആദരിച്ച് കൊയിലാണ്ടി എ.കെ.ജി സ്‌പോര്‍ട്‌സ് സെന്റര്‍
കൊയിലാണ്ടി: ആതുര സേവന രംഗത്ത് ശ്രദ്ധേയനായ കൊയിലാണ്ടിയുടെ ജനകീയ ഡോക്ടര്‍ കെ.വി.സതീശനെയും, ഗോവയില്‍ വെച്ചു നടന്ന ദേശീയ മാസ്റ്റേഴ്‌സ് നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ കെ.നാരായണന്‍ നായരെയും എ.കെ.ജി സ്‌പോര്‍ട്‌സ് സെന്റര്‍ കൊയിലാണ്ടിയുടെ നേതൃത്വത്തില്‍ ആദരിച്ചു. എം.എല്‍.എ കാനത്തില്‍ ജമീല മൊമന്റോ കൈമാറി. മുന്‍ എം.എല്‍.എ പി.വിശ്വന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായി. ദീര്‍ഘകാലം കൊയിലാണ്ടി താലൂക്ക്