Tag: kalammassshery blast
Total 1 Posts
കളമശ്ശേരി സ്ഫോടനം; മലയാറ്റൂര്‍ സ്വദേശിനി കൂടി മരിച്ചു, മരണം അഞ്ചായി
കൊച്ചി: കളമശ്ശേരി സ്ഫോടനത്തില്‍ ഒരു സ്ത്രീ കൂടി മരിച്ചു. മലയാറ്റൂര്‍ കടുവന്‍കുഴി വീട്ടില്‍ സാലി പ്രദീപന് (45)ആണ് മരിച്ചത്. ഗുരുതരമായി പൊളളലേറ്റ് ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ സ്ഫോടനത്തില്‍ മരണപ്പെട്ടവരുടെ എണ്ണം അഞ്ചായി. സാലിയുടെ മകള്‍ ലിബിന സ്ഫോടനത്തില്‍ നേരത്തെ മരണപ്പെട്ടിരുന്നു. മക്കളായ പ്രവീണ്‍, രാഹുല്‍ എന്നിവര്‍ ചികിത്സയിലാണ്. ഇതില്‍ പ്രവീണിന്റെ നില ഗുരുതരമായി തുടരുകയാണ്.