Tag: Financial support

Total 2 Posts

കൂട്ടുകാർക്കൊപ്പം കളിച്ച് ചിരിച്ച് ധാർമ്മിക്കിന് നഴ്സറിയിൽ പോവണം, ചികിത്സയ്ക്ക് വേണം 60 ലക്ഷത്തോളം രൂപ; ​ഗുരുതരമായ ലുക്കിമിയ രോ​ഗം ബാധിച്ച കാവുംവട്ടത്തെ നാലരവയസുകാരന്റെ മുഖത്തെ പുഞ്ചിരി മായാതിരിക്കാൻ നമുക്കും കെെകോർക്കാം

കൊയിലാണ്ടി: പുതിയ ബാ​ഗും കുടയുമായി നഴ്സറിയിൽ പോകാമെന്ന് കരുതി സന്തോഷത്തിലായിരുന്നു കാവുംവട്ടത്തെ പയർവിട്ടിൽ മീത്തൽ ബാബുവിന്റെ നാലരവയസ്സുള്ള മകൻ ധാർമ്മിക്. എന്നാൽ പ്രതീക്ഷകൾക്കെല്ലാം കരിനിഴൽ വീഴ്ത്തി പനിയുടെ രൂപത്തിലെത്തിയ ലുക്കീമിയ വീണ്ടുമവനിൽ പിടിമുറുക്കി. ധാർമ്മികിന്റെ ജീവൻ നിലനിർത്താൻ ഇനി മജ്ജ മാറ്റിവെക്കൽ ഉൾപ്പെടെ വിദഗ്ദചികിത്സ നടത്തണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. തുടർ ചികിത്സയ്ക്ക് അറുപതുലക്ഷം രൂപ വേണ്ടിവരും.

വാഹനാപകടം തല്ലിക്കെടുത്തിയത് മുഹമ്മദ് സിയാദിന്റെ സ്വപ്‌നങ്ങളെ; നമുക്ക് കൈകോര്‍ക്കാം അരിക്കുളം സ്വദേശിയുടെ ചികിത്സയ്ക്കായി

അരിക്കുളം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സ സഹായം തേടുന്നു. അരിക്കുളം സ്വദേശി നടുപ്പറമ്പില്‍ മുഹമ്മദ് സിയാദാണ് സുമനസ്സുകളുടെ കരുണ തേടുന്നത്. പന്തീരങ്കാവ് ബൈപ്പാസില്‍ വെച്ച് മുഹമ്മദ് സിയാദ് സഞ്ചരിച്ച ബൈക്കില്‍ എതിര്‍ വശത്തുനിന്ന് വന്ന കാറിടിക്കുകയായിരുന്നു. ഫെബ്രുവരി 17 നാണ് അപകടം നടന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് കേഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.