തൊഴിലുറപ്പ് ജോലിക്കിടെ സൂര്യാതാപം; തിരുവളളൂര്‍ സ്വദേശിനിക്ക് പൊള്ളലേറ്റു


അയഞ്ചേരി: സൂര്യാ താപം ഏറ്റ് യുവതിക്ക് പരിക്ക്. തൊഴിലുറപ്പ് ജോലിക്കിടെയാണ് തിരുവള്ളൂര്‍ സ്വദേശിയ്ക്ക് പൊള്ളലേറ്റത്. തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് വള്ള്യാട് കടുങ്ങാണ്ടിയില്‍ അജിതയുടെ മുഖത്തും ചെവിയുടെ അരികിലുമാണ് പൊള്ളിയത്.

തുടര്‍ന്ന് വടകര ഗവ. ജില്ല ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ വള്ള്യാട് മഴുക്കല്‍താഴ പറമ്പില്‍ തൊഴിലുറപ്പ് ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് സംഭവം.