വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന അയനിക്കാട് കളരിപ്പടി സുമേഷ് ചെറുപ്പനാരി അന്തരിച്ചു

പയ്യോളി: കളരിപടിയിലുണ്ടായ വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന അയനിക്കാട് സ്വദേശി അന്തരിച്ചു. കളരിപ്പടി സുമേഷ് ചെറുപ്പനാരിയാണ് മരിച്ചത്. നാൽപ്പത് വയസ്സായിരുന്നു.

ഇന്നലെ വൈകിട്ട് കളരിപ്പടിക്ക് സമീപത്ത് വെച്ചാണ് അപകടം സംഭവിച്ചത്. നടന്നു പോകുമ്പോൾ ഗുഡ്സ് വാഹനം ഇടിച്ചാണ് അപകടം. ഉടനെ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 6 മണിയോടെയാണ് മരണം സംഭവിച്ചത്.

മുൻ റെയിൽവേ ഗേറ്റ് കീപ്പർ ശിവശങ്കരന്റെയും ലീലയുടെയും മകനാണ്. സഹോദരൻ: സന്തോഷ് ചെറുപ്പനാരി