വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായം; അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതി അംഗങ്ങളുടെ മക്കള്‍ക്ക് പഠന സഹായം. ഒന്നാം ക്ലാസ്, എല്‍കെജി ക്ലാസുകളില്‍ അഡ്മിഷന്‍ എടുത്ത കുട്ടികള്‍ക്ക് പഠനസഹായമായി 750 രൂപ നല്‍കുമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
അര്‍ഹരായ കോഴിക്കോട്, വയനാട് ജില്ലകളിലെ അംഗങ്ങള്‍ unorganisedwssb.org ലൂടെ അപേക്ഷ നല്‍കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂലൈ പത്ത്. ഫോണ്‍: 0495-2378480.